റിയാദ്: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിനു വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന ഒ.ഐ.സി.സി സ്ഥാപക നേതാവും സൗദി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറുമായ അഷ്റഫ് വടക്കേവിളക്ക് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഗ്ലോബൽ കമ്മിറ്റി അംഗവും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
റിയാദിലെ വിവിധ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ ഫോറത്തിെൻറ പ്രധാന ഭാരവാഹി എന്ന നിലയിലും റിയാദിലെ കോൺഗ്രസ് കുടുംബത്തിലെ കാരണവരിൽ ഒരാളെന്ന നിലയിലും അദ്ദേഹത്തിെൻറ സേവനങ്ങളും പ്രവർത്തന പാരമ്പര്യവും യോഗം അനുസ്മരിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോണ അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷങ്കർ ഇലങ്കൂർ (ജിദ്ദ), ഇബ്രാഹിം സുബ്ഹാൻ (ലോക കേരള സഭാംഗം), സിദ്ദീഖ് തുവ്വൂർ (കെ.എം.സി.സി), സുരേന്ദ്രൻ (കേളി), അബ്ദുൽ ബഷീർ (നന്മ പ്രവാസി കൂട്ടായ്മ), റെജിമുൽ ഖാൻ (രാജീവ് ഗാന്ധി സാംസ്കാരിക വേദി), ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ജോൺസൺ, കുഞ്ഞുമോൻ കൃഷ്ണപുരം, എസ്.പി. ഷാനവാസ് എന്നിവരും സുരേഷ് ഭീമനാട്, വിജയൻ നെയ്യാറ്റിൻകര, റസാഖ് ചാവക്കാട്, നാസർ ലെയ്സ്, ഷാജഹാൻ കരുനാഗപ്പള്ളി, ഇക്ബാൽ കോഴിക്കോട്, ചന്ദ്രൻ പെരിന്തൽമണ്ണ, അഖിനാസ് എം. കരുനാഗപ്പള്ളി, ബനൂജ് പുലത്ത് എന്നിവരും സംസാരിച്ചു. അഷ്റഫ് വടക്കേവിള മറുപടിപ്രസംഗം നടത്തി.
നാഷനൽ കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി ഷാജി സോണ, അഷ്റഫ് വടക്കേവിളക്ക് കൈമാറി.നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സത്താർ കായംകുളം സ്വാഗതവും സിദ്ദീഖ് കല്ലൂപ്പറമ്പൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.