അബഹ: അസീർ പ്രവാസി സംഘം 20ാമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഖമീസിലെ അൽ വത്തൻ ഓഡിറ്റോറിയത്തിൽ മുതിർന്നവർക്കും വിദ്യാർഥികൾക്കും വ്യത്യസ്തയിനം കലാ, കായിക മത്സരങ്ങളും, പൊതു വിജ്ഞാന പരീക്ഷ, അസീർ ശ്രേഷ്ഠ പുരസ്കാര വിതരണം, പൊതുസമ്മേളനം എന്നിവയടക്കം നിരവധി പരിപാടികൾ വാർഷികത്തോടനുബന്ധമായി നടന്നു. വടംവലി, ചാക്കിലോട്ടം, സൈക്കിൾ സ്ലോ റൈസിങ്, ഷൂട്ടൗട്ട് മത്സരം, കുട്ടികൾക്കായി മെമ്മറി ടെസ്റ്റ്, ക്ലോക്ക് ആന്റി ക്ലോക്ക് റണ്ണിങ്, ഫൈന്റ് ഔട്ട് നമ്പേഴ്സ്, സൈമൺ സൈസ്, കസേരക്കളി, മാപ്പിളപ്പാട്ട് മത്സരം എന്നിവയടക്കം നിരവധി പരിപാടികൾ അരങ്ങേറി.
അസീർ പ്രവാസി സംഘം ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തപ്പെട്ട പ്രവർത്തനങ്ങൾ വരച്ചു കാട്ടിയ ചിത്ര പ്രദർശനങ്ങൾ വേദിയുടെ കവാടത്തിൽ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി. ഇന്ത്യാ ചരിത്രത്തെ ആസ്പദമാക്കി നടന്ന പൊതുവിജ്ഞാന പരീക്ഷയിൽ വിദ്യാർഥികളും മുതിർന്നവരുമടക്കം നൂറോളം പ്രവാസികൾ പങ്കെടുത്തു. പൊതുസമ്മേളനം അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. സംഘടനാ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മരയ്ക്കാൻ തൊടി അധ്യക്ഷത വഹിച്ചു. 'അസീർ പ്രവാസി സംഘത്തിന്റെ പിന്നിട്ട പാതകൾ' എന്ന വിഷയത്തെ അധികരിച്ച് ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര സംസാരിച്ചു. അസീർ ശ്രേഷ്ഠ പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ റഷീദ് ചെന്ത്രാപ്പിന്നി വിശദീകരിച്ചു.
അസീറിലെ ആരോഗ്യ, വിദ്യാഭ്യാസ, കായിക രംഗത്തുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമുള്ള പുരസ്കാരം യോഗത്തിൽ വിതരണം ചെയ്തു. ബാബു പരപ്പനങ്ങാടി ശിഫ അൽ മെഡിക്കൽ കോപ്ലക്സ്, സുരേഷ് മാവേലിക്കര ലാന ഇന്റർനാഷനൽ സ്കൂൾ, രാജഗോപാൽ ക്ലാപ്പന അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ, ഇബ്രാഹിം മരയ്ക്കാൻ തൊടി, വലീദ് അൽ ബാലിഗ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സിജു ഭാസ്ക്കർ, എം.എ റിയാസ്, വലിദ് ബാലിഗ്, മുജീബ് എള്ളുവിള, റസാഖ്, സമീർ വളാഞ്ചേരി, സൈഫു വയനാട് എന്നിവർ സംസാരിച്ചു. സമ്മാനദാന ചടങ്ങ് അസീർ പ്രവാസി സംഘം ഖമീസ് ഏരിയ കമ്മിറ്റി സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന നിയന്ത്രിച്ചു. മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റഫീഖ് വയനാടിന് നവാബ് ഖാൻ ബീമാപള്ളി ട്രോഫി സമ്മാനിച്ചു. മറ്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അൻഷദ്, സുധീർ പ്രിൻസ്, മുഹമ്മദ് അഫ്രിൻ, ആമിഷ് അലി, ഹാജിറ നസീർ, ഖമീസ് ടീം (വടംവലി), അബഹ ടീം (ഫുട്ബാൾ ഷൂട്ടൗട്ട്) എന്നിവർക്കുള്ള സമ്മാനങ്ങൾ അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗങ്ങളായ നിസാർ കൊച്ചി, അനുരൂപ്, ഷാജി പണിക്കർ, മനോജ് കണ്ണൂർ, സലീം കൽപറ്റ, വിശ്വനാഥൻ എന്നിവർ ചേർന്ന് നൽകി.
അസീർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജഗോപാൽ ക്ലാപ്പന, സലിം കൽപ്പറ്റ, സുരേന്ദ്രൻ പിള്ള മൈലക്കാട്, റസാഖ് ആലുവ, രാജേഷ് കറ്റിട്ട, രാജേഷ് പെരിന്തൽമണ്ണ എന്നിവരോടൊപ്പം ഷുഹൈബ് സലിം, മുസ്തഫ പെരുമ്പാവൂർ എന്നിവരും വിവിധ പരിപാടികൾ നിയന്ത്രിച്ചു. പൊന്നപ്പൻ കട്ടപ്പന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.