ജിദ്ദ: മക്കയിലും മദീനയിലും ഹറമുകൾക്കടുത്ത് കാലാവസ്ഥ ഓട്ടോമാറ്റിക് നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തുടങ്ങി.
ഭൂമിശാസ്ത്രപരമായ കവറേജും വിവരങ്ങളുടെ കൃത്യതയും വർധിപ്പിക്കുന്നതിനും ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗവുമായാണ് ഇവ സ്ഥാപിക്കുന്നത്. മക്ക, മദീന എന്നിവയുടെ ഹൃദയഭാഗങ്ങളിൽ നിരവധി ഓട്ടോമാറ്റിക് മോണിറ്ററിങ് സ്റ്റേഷനുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
മക്കയിലും മദീനയിലും പ്രത്യേകിച്ച് ഹറമുകൾക്കടുത്ത് കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥ വിഭാഗം സി.ഇ.ഒ ഡോ. അയ്മൻ ഗുലാം പറഞ്ഞു. വിവരങ്ങളുടെ കൃത്യത വർധിപ്പിക്കാനും ഗുണഭോക്താക്കൾക്ക് മുഴുവൻ സമയം കാലാവസ്ഥ വിവരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണിത്.
പുണ്യസ്ഥലങ്ങളിലും മദീനയിലും അതിന്റെ കാലാവസ്ഥ നിരീക്ഷണശേഷി വർധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും സി.ഇ.ഒ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.