ജിദ്ദ: ജിദ്ദയിലെ കോഴിക്കോട് ജില്ലക്കാരുടെ പൊതുവേദിയായ കോഴിക്കോട് ജില്ല ഫോറം (കെ.ഡി.എഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജാതി, മത, രാഷ്ട്രീയ, പ്രാദേശിക വ്യത്യാസമില്ലാതെ ജില്ലക്കാരുടെ പൊതുവേദിയാണ് കോഴിക്കോട് ജില്ല ഫോറം. ജനറൽ ബോഡി യോഗം സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിലെ സജീവസാന്നിധ്യവും മുതിർന്ന പ്രവാസിയുമായ യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. വി.പി. ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു. റിയാസ് കള്ളിയത്ത്, ലത്തീഫ് കളരാന്തിരി, അഡ്വ. ഷംസുദ്ദീൻ, ഇബ്രാഹിം കൊല്ലി, അഫ്ഫാൻ റഹ്മാൻ, ഹാരിസ് ബിൻ സലിം, ജ്യോതി ബാബുകുമാർ, ശ്രീത അനിൽകുമാർ, ഗഫൂർ ചാലിൽ, കെ. അംജദ് എന്നിവർ സംസാരിച്ചു. മൂസക്കോയ ബാലുശ്ശേരി തിരഞ്ഞെടുപ്പിന് കാർമികത്വം വഹിച്ചു. എൻ.പി. അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: വി.പി. ഹിഫ്സുറഹ്മാൻ (പ്രസി.), അബ്ദുറഹ്മാൻ മാവൂർ, അഡ്വ. ഷംസുദ്ദീൻ, റിയാസ് കള്ളിയത്ത് (വൈസ് പ്രസി), എൻ.പി. അബ്ദുൽ വഹാബ് (ജന. സെക്ര), സുബൈർ വാണിമേൽ, ടി.കെ. അബ്ദുറഹ്മാൻ, സാലിഹ് കാവോട്ട് (ജോ. സെക്ര.), എം.കെ. ആഷിഖ് റഹീം (ട്രഷ), കെ.പി. ഷമർജാൻ (ഫൈനാൻസ് സെക്ര), മൻസൂർ ഫറോക്ക് (ഉപ. സമിതി ചെയർ), ലത്തീഫ് കളരാന്തിരി, ഡോ. ജംഷീദ്, ഇക്ബാൽ പൊക്കുന്ന്, ഇബ്രാഹിം കൊല്ലി, യൂസുഫ് ഹാജി (ഉപ. സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.