വ​യ​നാ​ട് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് അ​സീ​ർ പ്ര​വാ​സി സം​ഘം ഒ​മ്പ​ത് ല​ക്ഷം രൂ​പ ന​ൽ​കും

അ​ബ​ഹ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന വ​യ​നാ​ടി​നെ പു​ന​രു​ജ്ജി​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി അ​സീ​ർ പ്ര​വാ​സി സം​ഘം ഒ​മ്പ​ത് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​സീ​ർ പ്ര​വാ​സി സം​ഘം ഓ​ണം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഏ​രി​യ​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക​ളെ​ല്ലാം മ​റ്റി​വെ​ച്ച്, സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​യ​നാ​ട്ടി​ൽ ന​ട​പ്പാ​ക്കു​ന്ന പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​​ന്‍റെ ഭാ​ഗ​മാ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി വി​പു​ല​മാ​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്നും, ത​ക​ർ​ന്ന​ടി​ഞ്ഞ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ടൗ​ൺ​ഷി​പ്പ് നി​ർ​മിക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു​മു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​ന്‍റെ പ്ര​ഖ്യാ​പ​നം ആ​ശാവ​ഹ​മാ​ണ്.

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ മ​ഹാ​ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും, മ​ര​ണ​പ്പെ​ട്ടു​പോ​യ​വ​രു​ടെ കു​ടും​ബാ​ംഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​താ​യും അ​സീ​ർ പ്ര​വാ​സി സം​ഘം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Azeer Pravasi Association donates nine lakh rupees for the reconstruction of Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.