ജിദ്ദ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി ജിദ്ദ ശറഫിയ്യ സെക്ടറിന് കീഴിൽ 'വർത്താനം' എന്ന ശീർഷകത്തിൽ സ്വാതന്ത്ര്യദിനം ആചരിച്ചു. 1947 ലെ സ്വാതന്ത്ര്യദിന സമരങ്ങൾ, ചരിത്രങ്ങൾ, പുതിയ കാല ഇന്ത്യയുടെ സമീപനങ്ങൾ, മതേതര രാജ്യത്തിന്റെ പ്രതീക്ഷകൾ, സ്വാതന്ത്ര്യ സമരങ്ങളിലെ മുസ് ലിം മീങ്ങളുടെ പങ്ക് തുടങ്ങിയവ 'വർത്താന' ത്തിൽ ചർച്ച ചെയ്തു.
ആർ.എസ്.സി ജിദ്ദ സിറ്റി സോൺ ചെയർമാൻ ജാബിർ നഈമി 'വർത്താനം' ഉദ്ഘാടനം ചെയ്തു. ആശിഖ് ഷിബ്ലി, ഖാജാ സഖാഫി, ശമീർ കുന്നത്ത്, റിയാസ് കൊല്ലം, സൈഫുദ്ദീൻ പുളിക്കൽ, ബഷീർ സൈനി, മൻസൂർ അഹ്മദ്, സ്വാലിഹ് അദനി, യാസിർ സിദ്ധീഖി, മഹ്ശുഖ് അലി, മുഹമ്മദ് ജസീൽ, ഹാഷിം തിരുവമ്പാടി, ശഹീർ മുടിക്കോട് എന്നിവർ ചർച്ചയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.