റിയാദ്: സൗദി സ്ഥാപകദിനാഘോഷത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ നിന്ന് കാൽനടയായി ഒരുകൂട്ടം യുവാക്കൾ റിയാദിലേക്ക്. കഴിഞ്ഞ ദിവസമാണ് മനാമയിൽ നിന്ന് കിങ് ഫഹദ് കോസ്‌വേ വഴി ഒരു കൂട്ടം യുവാക്കൾ സൗദിയിലേക്ക് പുറപ്പെട്ടത്. കോസ്വേയിലുടെ ഇവർ ഓടുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാനാണ് ബഹ്‌റൈനിൽ നിന്ന് ഞങ്ങൾ പുറപ്പെട്ടതെന്നും റിയാദിലെത്തുകയാണ് ലക്ഷ്യമെന്നും യുവാക്കളിലൊരാൾ പറഞ്ഞു. നടന്നും ഓടിയും റിയാദിലെത്താൻ അഞ്ച് ദിവസമെടുക്കും. സുരക്ഷക്കായി ആംബുലൻസുകളും ട്രാഫിക് പൊലീസും യുവാക്കളെ അനുഗമിക്കുന്നുണ്ട്.
അതേസമയം ഈ വർഷത്തെ സൗദി സ്ഥാപക ദിനാഘോഷത്തിന് വിപുലമായ ഒരുക്കമാണ് സൗദിയിൽ നടന്നുവരുന്നത്. സ്ഥാപകദിനം ഫെബ്രുവരി 23നാണെങ്കിലും 21 മുതൽ 26 വരെ കാലയളവിൽ സൗദിയിലെ വിവിധ ഭാഗങ്ങളിലും നഗരങ്ങളിലും സൗദി സാംസ്കാരിക മന്ത്രാലയം സാംസ്കാരികവും ചരിത്രപരവുമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.