റിയാദ്: കുടുംബത്തിന്റെ ധാർമിക ശിക്ഷണം ഉറപ്പുവരുത്തേണ്ടത് കുടുംബനാഥന്റെ ബാധ്യതയാണെന്ന് ബത്ഹ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച കുടുംബസംഗമം അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ വർധിച്ചുവരുന്ന അധാർമികതകളും മൂല്യച്യുതികളും സാമൂഹിക ഘടനയെ ഗുരുതരമായി ബാധിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധാർമികമൂല്യങ്ങൾ ജീവിതത്തിൽ പകർത്തി മാതൃകയായും കുടുംബങ്ങളിൽ ഉള്ളവർക്ക് ഓരോ ഘട്ടങ്ങളിലും ലഭിക്കേണ്ട ധാർമിക ശിക്ഷണം ഉറപ്പുവരുത്തിയും തന്റെ കുടുംബത്തെ നേരായ പാതയിൽ നടത്തേണ്ടത് കുടുംബനാഥന്റെ ബാധ്യതയാണെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
'കുടുംബം ധാർമികത ഇസ്ലാം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ആഷിക്ക് മണ്ണാർക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബത്ഹ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ബഷീർ കുപ്പോടൻ അധ്യക്ഷത വഹിച്ചു.
ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅ്ഫർ പൊന്നാനി, കൺവീനർമാരായ ശിഹാബ് മണ്ണാർക്കാട്, യാസർ അറഫാത്ത്, റിയാസ് ചൂരിയോട്, നബീൽ പയ്യോളി, നൗഷാദ് അരീക്കോട്, തൻസീം കാളികാവ് എന്നിവർ സംസാരിച്ചു.
അബ്ദുന്നാസർ പെരിന്തൽമണ്ണ, ഷഹീർ പുളിക്കൽ, അബ്ദുസ്സലാം കൊളപ്പുറം, നൂറുദ്ദീൻ തളിപ്പറമ്പ്, യൂസഫ് കൊല്ലം, ഷാഹിർ കൊളപ്പുറം, നിയാസ് നല്ലളം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.