ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​ന്ത്യ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ഒ​രു​ക്കി​യ ആ​തു​ര ശു​ശ്രൂ​ഷ കേ​ന്ദ്ര​ം

തീർഥാടകരുടെ ആരോഗ്യ പരിരക്ഷക്ക് മികച്ച സംവിധാനങ്ങൾ

മ​ക്ക: ഹ​ജ്ജി​ന്​ ഇ​ത്ത​വ​ണ മി​ക​ച്ച ആ​തു​ര​സേ​വ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന്​ കീ​ഴി​ലും വി​പു​ല സം​വി​ധാ​നം സ​ജ്ജ​മാ​യി. ഇ​ന്ത്യ​യി​ൽ​നി​ന്നെ​ത്തി​യ ആ​തു​ര ശു​ശ്രൂ​ഷ സം​ഘ​ത്തി​ൽ 335 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ 170 ഡോ​ക്ട​ർ​മാ​രും 165 പാ​രാ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടും. സൗ​ദി ആ​രോ​ഗ്ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ഉ​ന്ന​ത നി​ല​വാ​ര​ത്തോ​ളം കി​ട​പി​ടി​ക്കു​ന്ന നാ​ല്​ ആ​ശു​പ​ത്രി​ക​ളും മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 40, 30, 20 എ​ന്നി​ങ്ങ​നെ കി​ട​ക്ക​ക​ളു​ള്ള മൂ​​ന്ന്​ ആ​ശു​പ​ത്രി​ക​ൾ അ​സീ​സി​യ​യി​ലും 10 കി​ട​ക്ക​യു​ള്ള ആ​ശു​പ​ത്രി ന​സീ​മി​ലു​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 20 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യും സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യാ​ണ്​ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് കൂ​ടാ​തെ 14 ഡി​സ്പെ​ൻ​സ​റി​ക​ൾ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്ക്​ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ട​ങ്ങ​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ദീ​ന​യി​ലും ര​ണ്ടു ആ​ശു​പ​ത്രി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്കാ​നി​ങ്, എ​ക്സ്-​റേ, ല​ബോ​റ​ട്ട​റി​ക​ൾ എ​ന്നി​വ​യ​ട​ക്കം മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഹാ​ജി​മാ​ര്‍ക്ക് ല​ഭി​ക്കും. നി​ര​വ​ധി മ​ല​യാ​ളി ഡോ​ക്ട​ർ​മാ​രും സേ​വ​ന​ത്തി​നാ​യി ഉ​ണ്ട്. ഹാ​ജി​മാ​രു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി ഏ​ത് ഡോ​ക്ട​ർ​ക്കും രോ​ഗി​യു​ടെ രോ​ഗ​വി​വ​രം ഓ​ൺ​ലൈ​ൻ വ​ഴി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു. വ​ലി​യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച ഹാ​ജി​മാ​രെ മ​ക്ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റാ​നും സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നാ​യി പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. ഹാ​ജി​മാ​ർ​ക്കു​ള്ള ഏ​ത് അ​സു​ഖ​ത്തി​നും സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്താ​നും സൗ​ക​ര്യ​മു​ണ്ട്. ഇ​തു​കൂ​ടാ​തെ മി​നാ​യി​ലും അ​റ​ഫ​യി​ലും ഹ​ജ്ജ് മി​ഷ​ന്​ കീ​ഴി​ൽ മെ​ഡി​ക്ക​ൽ സേ​വ​നം ന​ൽ​കാ​ൻ പ്ര​ത്യേ​ക ആ​ശു​പ​ത്രി​യും ത​യാ​റാ​ക്കും. സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ളി​ൽ എ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. മ​ഹ​റം ഇ​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പ്ര​ത്യേ​ക ഡി​സ്പെ​ൻ​സ​റി​യും ഡോ​ക്ട​ർ​മാ​രും ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ത് കൂ​ടാ​തെ ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഹാ​ജി​മാ​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഇ​തി​നാ​യി 140 മെ​ഡി​ക്ക​ൽ സെൻറ​റു​ക​ളും 32 സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 32,000 ജീ​വ​ന​ക്കാ​ർ ഇ​തി​ൽ പ്ര​വ​ർ​ത്ത​ന​നി​ര​ത​രാ​ണ്.

Tags:    
News Summary - Better systems for health care of pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.