റിയാദ്: റിയാദ് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാസർകോട് പ്രീമിയർ ലീഗ് 2022 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ബോംബെ ബുൾസ് ജരീറിനെ പരാജയപ്പെടുത്തി അസീസിയ ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ അഞ്ച് ടീമുകൾ മാറ്റുരച്ചു.
സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ആലിയ ഗ്രൂപ് എം.ഡി അസീസ് അടുക്ക മുഖ്യാതിഥിയായി. ഫെയർ പ്ലേ അവാർഡിന് ഉലയ ഗ്രീൻ വാരിയേഴ്സ് അർഹരായി. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി റിയാസ് ചുക്കാൻ, മാൻ ഓഫ് ദ ടൂർണമെന്റായി ഫഹദ്, മികച്ച ബാറ്റ്സ്മാനായി സകരിയ പൈവളികെ, മികച്ച ബൗളറായി മോയിൻ അക്തർ എന്നിവരെയും തിരഞ്ഞെടുത്തു. അസീസ് മികച്ച വിക്കറ്റ് കീപ്പർ, നാച്ചു മികച്ച ക്യാച്ച് അവാർഡിനും അർഹരായി.
ജേതാക്കൾക്കുള്ള ട്രോഫി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ വിതരണം ചെയ്തു. കെ.എച്ച്. മുഹമ്മദ് അംഗഡിമുഗർ, ഷംസു പെരുമ്പട്ട, സിദ്ദിഖ് തുവ്വൂർ, മുഹമ്മദ് നെല്ലിക്കട്ട, ഖാദർ നാട്ടക്കൽ, ഇബ്രാഹിം മഞ്ചേശ്വരം, മുഹമ്മദ് കുഞ്ഞി സഫ മക്ക, റഹീം സോങ്കാൽ, മഷൂദ് തളങ്കര, ജലാൽ ചെങ്കള, ഷാഫി മധൂർ, ജമാൽ തൃക്കരിപ്പൂർ, സലാം ചട്ടഞ്ചാൽ, മുനീർ ൈഫ്ലവേ, ലത്തീഫ് ഉടുമ്പുന്തല, ഹമീദ് കയ്യാർ, ഷബീർ ൈഫ്ലവേ, ജലാൽ മഞ്ചേശ്വരം, നൗഷാദ് മുട്ടം, മുഷ്ത്താഖ് കൈകമ്പ, യാസിർ കോപ്പ, ശരീഫ് ബായാർ, അഹമ്മദ് നെല്ലിക്കട്ട, ഇഷാഖ് പൈവളികെ, തംഷീർ, സകരിയ മച്ചംപാടി, ഇക്ബാൽ കടമ്പാർ, ഫാറൂഖ് ഹൊസങ്കടി, ഷമീം ബാങ്കോട്, നൗഫൽ അങ്കോല തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിന് അഷ്റഫ് മീപ്പിരി സ്വാഗതവും കമാലുദ്ദീൻ അറന്തോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.