ജിദ്ദ: സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി.കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിലും കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിലുമാണ് ക്യാമ്പുകൾ നടന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പിൽ കേരളം, തമിഴ്നാട്, കർണാടക, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾ രക്തം ദാനം ചെയ്തു. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവിസ് ഡയറക്ടർ ഡോ. മാഹ ബദവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയും ഇന്ത്യൻ സമൂഹവും നൂറ്റാണ്ടുകളായി തുടരുന്ന ബന്ധത്തെ ഓർമിപ്പിക്കുന്നതാണ് ഈ സുദിനത്തിലെ മഹത്തായ രക്തദാനമെന്നു അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറ് അബ്ദുൽ ഗനി അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ കോഓഡിനേറ്റർ അഷ്റഫ് മൊറയൂർ, സൊസൈറ്റി ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് ചെയർമാൻ പ്രഫ. സൽവ ഹിന്ദാവി, ഡോ. താരീഖ്, ഡോ. നിഹാൽ എന്നിവർ സംസാരിച്ചു. ആലിക്കോയ ചാലിയം സ്വാഗതവും അൽഅമാൻ അഹ്മദ് നന്ദിയും പറഞ്ഞു. ഇ.എം. അബ്ദുല്ല, മുജാഹിദ് പാഷ ബംഗളൂരു, സയ്യിദ് കലന്ദർ, ബീരാൻകുട്ടി കോയിസ്സൻ, നാസർഖാൻ നാഗർകോവിൽ, ഫൈസൽ മമ്പാട്, ഹനീഫ കിഴിശ്ശേരി, ഷാഹുൽ ഹമീദ് തുടങ്ങിയവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.