ബുറൈദ: ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. ജൂലൈ രണ്ടിന് ബുറൈദയിലെ തസ്‌ലിയയിൽ മരിച്ച ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശി നെയ്‌ശേരിൽ വീട്ടിൽ അനിൽകുമാറിെൻറ (52) മൃതദേഹമാണ് സൗദി എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. ബന്ധുക്കൾ ഏറ്റുവാങ്ങി വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ അജി മണിയാർ, പ്രസിഡന്‍റ് നിഷാദ് പാലക്കാട്, പ്രവർത്തകരായ ഫിറോസ് പത്തനാപുരം, നൗഷാദ്, മനോജ് നടരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. അനിൽകുമാർ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജരായ സൗദി പൗരന്‍റെ ഇടപെടലും നടപടികൾ വേഗത്തിലാക്കി. 15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന അനിൽകുമാർ ഒരു കോൺക്രീറ്റ് സിമന്‍റ് കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഭാര്യ: രജനി. മക്കൾ: അഖിൽ, അമൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.