ദമ്മാം: കോവിഡ് -19 പശ്ചാത്തലത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിൽ പുറത്തിറക്കിയ 'കോവിഡ്-ആരോഗ്യ സുരക്ഷ നിർദേശങ്ങൾ'എന്ന കൈപ്പുസ്തകത്തിെൻറ ദമ്മാം ഏരിയതല വിതരണോദ്ഘാടനം നടന്നു. ദമ്മാം അൽറയാൻ പോളിക്ലിനിക്കിലെ സീനിയർ ഫിസിഷ്യൻ ഡോ. അബ്ദുൽ കരീമിന് കോപ്പി നൽകി ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ പ്രസിഡൻറ് സിദ്ദീഖ് എടക്കാട് നിർവഹിച്ചു. കോവിഡ് പകർച്ചവ്യാധിയിൽ നിന്നും സുരക്ഷക്ക് വേണ്ടി സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ പ്രവാസികൾക്കിടയിൽ ഈ കൈപ്പുസ്തകം ഏറെ ഗുണകരമാവട്ടെ എന്ന് ഡോ. അബ്ദുൽ കരീം ആശംസിച്ചു.
കോവിഡ് രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ലോക്ഡൗൺ കാലത്തെ ജീവിതരീതികൾ, അസുഖ ബാധിതനായാൽ സ്വീകരിക്കേണ്ട മാനസിക തയാറെടുപ്പുകൾ തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ചടങ്ങിൽ ദമ്മാം ഏരിയ സെക്രട്ടറി റെനീഷ് കണ്ണൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അഹമ്മദ് സൈഫുദ്ദീൻ, അഷ്റഫ് മേലാറ്റൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.