റിയാദ്: വേർപെടുത്തൽ ശസ്ത്രക്രിയക്കായി ബുർക്കിനാബെ സയാമീസ് ഇരട്ടകളായ റസ്മാതാ, സവാഡോഗോ എന്നിവരെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെത്തുടർന്നാണ് ബുർക്കിനാ ഫാസോയിൽനിന്ന് മെഡിക്കൽ ഇവാക്വേഷൻ വിമാനം വഴി മാതാവിനോടൊപ്പം പെൺകുട്ടികളായ സയാമീസ് ഇരട്ടകളെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ഉടൻ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ ഇരട്ടകളെ വേർപെടുത്താനുള്ള സാധ്യത പഠനങ്ങളും പരിശോധനകളും നടക്കും. രാജ്യത്തിലെത്തിയതിനുശേഷം ലഭിച്ച ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഇരട്ടക്കുട്ടികളുടെ മാതാവ് സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി പറഞ്ഞു. ദൈവത്തിലും മികച്ച മെഡിക്കൽ അനുഭവങ്ങളുള്ള സൗദി മെഡിക്കൽ സംഘത്തിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നെന്നും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്മകൾ നേരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.