ജി​ദ്ദ​യി​ൽ ബ​സ്​ ഗ​താ​ഗ​ത​ത്തി​നു​ള്ള ലൈ​സ​ൻ​സ്​​ നേ​ടി ‘സാ​പ്​​റ്റ്​​കോ’​

ജി​ദ്ദ: അ​ടു​ത്ത മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്ക് ജി​ദ്ദ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ൽ പൊ​തു​ഗ​താ​ഗ​തം​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള​ മു​നി​സി​പ്പാ​ലി​റ്റി ലൈ​സ​ൻ​സ്​ സൗ​ദി പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​ക്ക്​ (സാ​പ്‌​റ്റ്‌​കോ). ബ​സ്​ സ​ർ​വി​സ് ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കി​യു​ള്ള ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​റി​യി​പ്പ്​ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ സാ​പ്​​റ്റ്​​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഉ​ൾ​പ്പെ​ടെ 12.78 കോ​ടി റി​യാ​ലാ​ണ് പ​ദ്ധ​തി​യു​ടെ മൂ​ല്യം. സാ​പ്​​റ്റ്​​കോ ഒ​റ്റ​ക്കാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ത​ബൂ​ക്കി​ലും ജി​സാ​നി​ലും അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ സാ​പ്​​റ്റ്​​കോ നേ​ടി​യി​രു​ന്നു.

Tags:    
News Summary - Bus service in Jeddah 'Saptco' got the license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.