യാമ്പു: യാമ്പു മലയാളി അസോസിയേഷൻ (വൈ. എം. എ) ‘ജെംസ്’ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നി ർണയ ക്യാമ്പ് വെള്ളിയാഴ്ച യാമ്പു അൽ മനാർ ഇൻറർ നാഷനൽ സ്‌കൂളിൽ (ബോയ്സ്) നടക്കും. രാവിലെ എട്ട് മുതൽ 12 വരെ നടക്കുന് ന മെഡിക്കൽ പരിശോധനയിലും ഉച്ചക്ക് ശേഷമുള്ള ആരോഗ്യ ബോധവത്‌കരണ പരിപാടിയിലും നൂറുകണക്കിന് പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിലെ മെഡിക്കൽ സേവനങ്ങൾ സൗജന്യമാണ്. വിദഗ്ധ ഡോക്ടർമാരുടെയും ടെക്‌നീഷ്യൻമാരുടെയും സേവനം ജനറൽ മെഡിക്കൽ പരിശോധനയും ക്യാമ്പിൽ ലഭിക്കും.
വൈ.എം.എ പ്രസിഡൻറ് അബൂബക്കർ മേഴത്തൂരിെൻറ അധ്യക്ഷതയിൽ സ്വാഗത സംഘം യോഗം ചേർന്നു.
വൈസ് പ്രസിഡൻറ് സലിം വേങ്ങര, സെക്രട്ടറി അസ്‌ക്കർ വണ്ടൂർ, ജനറൽ കൺവീനർ അബ്്ദുൽ കരീം പുഴക്കാ ട്ടിരി, സോജി ജേക്കബ്, ബൈജു വിവേകാനന്ദൻ, എ.പി സാക്കിർ , അലി വെള്ളക്കാട്ടിൽ, സിദ്ദീഖുൽ അക്ബർ, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 898 7407, 056 689 1976, 055 383 5873 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.