റിയാദ്: റിയാദ് മേഖലയിൽ ഉയരമുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കാമ്പയിൻ ആരംഭിച്ചു. സുരക്ഷ, അഗ്നിസംരക്ഷണ ആവശ്യകതകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്നും അവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമാണ് കാമ്പയിൻ. നിലവിലുള്ള എല്ലാ ബഹുനില കെട്ടിടങ്ങളും അല്ലെങ്കിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളും പരിശോധിക്കും. വിദഗ്ധ പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് അഗ്നിരക്ഷാ സംഘങ്ങളാണ് ഇതിൽ പങ്കെടുക്കുക.
ജീവന്റെ സുരക്ഷയും സ്വത്തുക്കളും സംരക്ഷിക്കാൻ സുരക്ഷാമാർഗങ്ങളും അഗ്നിരക്ഷാ സംവിധാനങ്ങളും നിരീക്ഷിക്കാനും ആവശ്യമായ റിപ്പയറിങ് നടത്താനും റിയാദ് മേഖല സിവിൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.