ബുറൈദ: അർബുദ ബാധയാൽ പ്രയാസപ്പെടുന്ന മുൻ പ്രവാസിയുടെയും വൃക്ക തകരാറിലായ ഭാര്യയുടെയും ചികിത്സക്കായി ബുറൈദയിൽ സഹായസമിതി രൂപവത്കരിച്ചു. വർഷങ്ങളോളം ബുറൈദ കേരള മാർക്കറ്റിലെ ഗ്രോസറിയിൽ ജോലിചെയ്തിരുന്ന കോഴിക്കോട് പനങ്ങാട് തലയാട് സ്വദേശി റഷീദിനെയും ഭാര്യ സാറയെയും സഹായിക്കാനാണ് ഒരു കൂട്ടം മനുഷ്യസ്നേഹികൾ കൈകോർത്തത്.
വൃക്കകൾ തകരാറിലായി ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുന്ന സാറയുടെ ചികിത്സക്കുവേണ്ടി പണയപ്പെടുത്തിയ വീട് ജപ്തി ഭീഷണിയിലായ സാഹചര്യത്തിലാണ് റഷീദിന് അർബുദ ബാധ സ്ഥിരീകരിച്ചത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി ഭാര്യയുടെ പരിചരണവും ഐസ്ക്രീം കച്ചവടവുമായി കഴിഞ്ഞിരുന്ന റഷീദ് കിടപ്പായതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇരുവരുടെയും ചികിത്സക്കായി ഓരോ മാസവും ഭീമമായ തുക ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ശരീഫ് തലയാട് ചെയർമാനും നിഷാദ് പാലക്കാട് കൺവീനറും സുധീർ കായംകുളം ട്രഷററുമായ സഹായസമിതി രൂപവത്കരിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 0530448301, 0536659106 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.