മക്ക: അബീർ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റിന് കീഴിലുള്ള മക്കയിലെ സൗദി നാഷനൽ ആശുപത്രിക്ക് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് (സി.എച്ച്.ഐ) എക്സലൻസ് അവാർഡ് ലഭിച്ചു. സി.എച്ച്.ഐയുടെ അവാർഡ് ഓഫ് എക്സലൻസിന്റെ രണ്ടാം പതിപ്പിൽ ബെസ്റ്റ് പേഷ്യന്റ് കോഓർഡിനേഷൻ ആവാർഡാണ് സൗദി നാഷനൽ ആശുപത്രി നേടിയത്.
കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് സൗദി അറേബ്യയിലെ ആരോഗ്യ ഇൻഷൂറൻസ് രംഗത്തെ ഉന്നത അധികാര ബോഡിയാണ്. ആരോഗ്യമേഖലയിലെയും, സ്വകാര്യ ആരോഗ്യ ഇൻഷുറൻസിലെയും മികവും നൂതന മുന്നേറ്റങ്ങളും പരിഗണിച്ചാണ് അവാർഡ് ഓഫ് എക്സലൻസ് നൽകി വരുന്നത്.
രോഗി പരിചരണത്തിലും ഏകോപനത്തിലും ഉയർന്ന നിലവാരം പുലർത്തുന്നതിനുള്ള ആരോഗ്യ പ്രവർത്തകരുടെയും ജീവനക്കാരുടെയും അർപ്പണബോധത്തിനുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഫഹീം റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.