ജിദ്ദ: ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിന് സൗദിയിൽ ലഭിച്ചത് ഹൃദ്യവും പുതുമയാർന്നതുമായ വരവേൽപ്. സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ച നിമിഷം സൗദി എയർഫോഴ്സ് ടീമിെൻറയും സൗദി ഫാൽക്കൺസ് ടീം വിമാനങ്ങളുടെയും അകമ്പടിയോടെയാണ് ചൈനീസ് പ്രസിഡൻറ് സൗദിയിലെത്തിയത്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുേമ്പാൾ സൗദി വൈമാനികർ ചൈനീസ് പതാകയുടെ രൂപത്തിൽ സൗദിയുടെ മാനത്ത് കലാപരമായ പെയിൻറിങ് സൃഷ്ടിച്ച് ഗംഭീരവും വർണാഭവുമായ കാഴ്ചകളൊരുക്കി. സൗഹൃദ രാജ്യത്തെത്തിയപ്പോൾ ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്ന് സൗദിയിലെ അംബാസഡറും ഒ.ഐ.സി പ്രത്യേക പ്രതിനിധിയുമായ ചെൻ വാപ്പിങ് ട്വിറ്ററിൽ കുറിച്ചു. സ്വീകരണം ആകാശത്തുനിന്ന് ആരംഭിച്ചു.
സൗദി പൈലറ്റുമാർ ചൈനീസ് പതാകയുടെ രൂപത്തിൽ സൗദിയുടെ മാനത്ത് പെയിൻറിങ് സൃഷ്ടിച്ചുവെന്ന് വാപ്പിങ് പറഞ്ഞു. പ്രസിഡൻറ് ഷി ജിൻ പിങ്ങിന് ലഭിച്ച സ്വീകരണത്തിന് ചൈനീസ് അംബാസഡർ നന്ദി പറയുകയും ചൈനീസ് പതാകയിൽ സൗദി പൈലറ്റുമാർ വരച്ച പെയിന്റിങ് വിഡിയോ ക്ലിപ്പ് ട്വിറ്ററിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.