റിയാദ്: ‘ഇന്ത്യൻ ഭരണഘടനയും മതരാഷ്ട്രവും’ എന്ന പേരിൽ ചിന്ത റിയാദ് സെമിനാർ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് ബത്ഹയിലെ ലുഹ ഹാളിലാണ് പരിപാടി. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളാകെ തകർത്ത് മുന്നോട്ടുപോകുന്ന ബി.ജെ.പിയുടെ കേന്ദ്രസർക്കാർ ഭരണഘടനയെതന്നെ അട്ടിമറിക്കും എന്ന ഭീതി വ്യാപകമാണ്.
രാജ്യത്തിന്റെ പേര് മാറ്റിയെഴുതാനും മതേതരത്വം ഭരണഘടനയിൽ നിന്നൊഴിവാക്കാനുമുള്ള ശ്രമങ്ങളിൽ തുടങ്ങി ഒരു മതരാഷ്ട്ര സങ്കൽപ്പത്തിലേക്കാണ് രാജ്യം നീങ്ങുന്നുവെന്നത് എല്ലാ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചും ആശങ്കാജനകമാണ്. ഈ സാഹചര്യത്തിലാണ് ചിന്ത റിയാദ് ഇത്തരമൊരു വിഷയത്തിന്റെ വിവിധ വശങ്ങൾ സൂക്ഷ്മമായി ചർച്ച ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.