റിയാദ്: സിറിയൻ ജനതക്ക് ആശ്വാസമായി കരമാർഗവും സഹായമെത്തിക്കാൻ സൗദി പ്രവർത്തനങ്ങൾ തുടങ്ങി. ജാബിർ അതിർത്തി ക്രോസിങ്ങിലൂടെയാണ് സൗദിയുടെ ആദ്യത്തെ ലാൻഡ് ബ്രിഡ്ജ് വാഹനവ്യൂഹം സിറിയിലേക്ക് പ്രവേശിച്ചത്.
നിരവധി ട്രക്കുകളിലായി 541 ടണ്ണിലധികം ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സാമഗ്രികൾ എന്നിവ ഇതിനകം സിറിയയിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്. വിമാനത്തിൽ എത്തിക്കാൻ കഴിയാത്ത വസ്തുക്കൾ അയച്ചതിലുൾപ്പെടും. വരും ദിവസങ്ങളിൽ സൗദിയുടെ സഹായങ്ങളുമായി കൂടുതൽ ട്രക്കുകൾ സിറിയയിലെത്തും.
അതേ സമയം, സിറിയക്ക് ആശ്വാസമേകാൻ വിമാനം വഴി സഹായം എത്തിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. സൗദി എയർ ബ്രിഡ്ജിനുള്ളിലെ ആറാമത്തെ ദുരിതാശ്വാസ വിമാനം ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കിങ് സൽമാൻ റിലീഫ് സെൻററിന് കീഴിൽ വിമാനങ്ങളിൽ സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
നിരവധി ടൺ ഭക്ഷണവും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സാമഗ്രികൾ എന്നിവ എത്തിച്ചതിലുൾപ്പെടും. സിറിയ കടന്നുപോകുന്ന വിവിധ പ്രതിസന്ധികളിലും ക്ലേശങ്ങളിലും സൗദി നൽകുന്ന തുടർച്ചയായ പിന്തുണയുടെ വിപുലീകരണമായാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.