ജിദ്ദ: വിവിധ കലാപരിപാടികളും മത്സരങ്ങളും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും 2025 പുതുവർഷപ്പിറവിയെ ആഘോഷമാക്കി ജിദ്ദയിലെ ശറഫിയ അൽറയാൻ നഴ്സേഴ്സ് കൂട്ടായ്മ. ആഘോഷ പരിപാടികൾ അൽറയാൻ പോളിക്ലിനിക്കിലെ ഡോ. അയ്യപ്പകുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
നഴ്സ് മുഹ്സിന കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷൈന, സലീന, സെൽവി, റോസി, സനു, ബിന്ദു, സിനി, റീന, റഫീഖ് തുവ്വൂർ, സത്താർ മംഗലാപുരം, ഹാരിസ് മമ്പാട്, നസീർ വാണിയംമ്പലം, സലീം പാറപ്പുറത്ത്, ഇബ്രാഹീം മോങ്ങം എന്നിവർ സംസാരിച്ചു. ജൂലി, സെലിൻ, മഹ്മൂദ് വണ്ടൂർ, വിധു കോഴിക്കോട്, ചിഞ്ചു, അന്നമ്മ, രേഷ്മ, സുബൈർ നാലകത്ത്, ശിഹാബ് വേങ്ങൂർ, സംജീൻ ചെരക്കാപറമ്പ്, സുബൈർ പട്ടിക്കാട് ചുങ്കം, ഷെർലിൻ, നൗഷാദ് പാലേമാട്, സരിത, ശാരി, ദീപ്തി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
മത്സര വിജയികൾക്ക് സമ്മാനങ്ങളും ആസ്വാദർക്ക് പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. നഴ്സുമാരായ ഗോമതി സ്വാഗതവും നദീറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.