റിയാദ്: സൗദിയിൽ സിനിമ വരിക തന്നെ ചെയ്യുമെന്ന് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (ജി.ഇ.എ) ചെയർമാൻ അഹമ്മദ് അൽ ഖാത്തിബ്. ഒരുദിവസം രാജ്യത്ത് തിയറ്ററുകൾ തുറക്കുമെന്നും ലോക നിലവാരത്തിലുള്ള ഒാപറ ഹൗസ് നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ജനസംഖ്യയിലെ ഭൂരിപക്ഷമായ 30 വയസ്സിന് താഴെയുള്ളവർ അത്തരം മാറ്റങ്ങൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ മാത്രം ജി.ഇ.എയുടെ പ്രവർത്തനങ്ങൾ കാരണം 20,000 ലേറെ പുതിയ തൊഴിൽ അവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. 2030 ഒാടെ വിനോദമേഖലയിലെ സൗദി അറേബ്യയുടെ ചെലവിടൽ എട്ട്, ഒമ്പത് മടങ്ങ് എങ്കിലും വർധിക്കും. വിഷൻ 2030 മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങളെ മറികടക്കാൻ സുഗമമായി കഴിയുമെന്നും അഹമ്മദ് അൽ ഖാത്തിബ് റോയിേട്ടഴ്സ് വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റിയാദ് നഗരത്തിന് പുറത്ത് നിർമിക്കാനുദ്ദേശിക്കുന്ന കൂറ്റൻ വിനോദ നഗരമാണ് ഇൗ രംഗത്ത് രാജ്യത്തിെൻറ ഏറ്റവും പ്രധാന പദ്ധതി. റിസോർട്ടുകളും ഗോൾഫ് കോഴ്സുകളും കാർ റേസിങ് ട്രാക്കുകളും തീം പാർക്കുകളും ഇവിടെ ഉണ്ടാകും. സിക്സ് ഫ്ലാഗ്സ് കമ്പനി ആണ് തീം പാർക്ക് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.