സി​റ്റി ഫ്ല​വ​റി​െൻറ പു​തി​യ ഡി​പാ​ര്‍ട്ട്മെൻറ് സ്​​റ്റോ​ര്‍ അ​ൽ ജൗ​ഫി​ൽ ഫ്ലീ​രി​യ ഗ്രൂ​പ്പ്‌ ചെ​യ​ര്‍മാ​ന്‍

ഫ​ഹ​ദ് അ​ബ്ദു​ല്‍ക​രീം അ​ല്‍ ഗു​റെ​മീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സി​റ്റി ഫ്ല​വ​ര്‍ അ​ല്‍ ഖു​റ​യാ​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​കീ​യ റീ​ട്ട​യി​ൽ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​റി​​ന്റെ പു​തി​യ ഡി​പാ​ര്‍ട്ട്മെൻറ് സ്​​റ്റോ​ര്‍ വ​ട​ക്ക​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ജൗ​ഫ് പ്ര​വി​ശ്യ​യി​ൽ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. അ​ൽ​ജൗ​ഫി​ലെ മ​ക്ക മു​ക്ക​റ​മ റോ​ഡി​ല്‍ ന​ജ​ദ് പാ​ര്‍ക്കി​ന് സ​മീ​പം അ​ല്‍ ഹ​മീ​ദി​യ സ്ട്രീ​റ്റി​ല്‍ സ​ജ്ജീ​ക​രി​ച്ച സി​റ്റി ഫ്ല​വ​റി​െൻറ പു​തി​യ ഡി​പാ​ര്‍ട്ട്മെൻറ് സ്​​റ്റോ​ര്‍ ഫ്ലീ​രി​യ ഗ്രൂ​പ്പ്‌ ചെ​യ​ര്‍മാ​ന്‍ ഫ​ഹ​ദ് അ​ബ്ദു​ല്‍ക​രീം അ​ല്‍ ഗു​റെ​മീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ടി.​എം. അ​ഹ​മ്മ​ദ്‌ കോ​യ, സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഇ.​കെ. റ​ഹിം, എ​ക്സി​ക്യു​ട്ടീ​വ്‌ ഡ​യ​റ​ക്ട​ര്‍ മൊ​ഹ​സി​ന്‍ അ​ഹ​മ്മ​ദ്‌ കോ​യ, ഡ​യ​റ​ക്ട​ര്‍ റാ​ഷി​ദ് അ​ഹ​മ്മ​ദ്‌ കോ​യ, ബി​സി​ന​സ്സ് രം​ഗ​ത്തും സാ​മു​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന വി​ല്‍പ​ന​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍ക്കു​ന്ന വ​ന്‍ കി​ല്ല​ര്‍ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ അ​നേ​കം ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ സ്​​റ്റോ​ര്‍ സ​ജ്ജീ​ക​രി ച്ചി​രി​ക്കു​ന്ന​ത്‌. റ​മ​ദാ​ന്‍ സ്പെ​ഷ​ല്‍ വി​ഭ​വ​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക വി​ഭാ​ഗം ഒ​രു​ക്കി​യി​രി​ക്കു​ന്നു.

വി​പു​ല​മാ​യ വ​സ്ത്ര ശേ​ഖ​രം, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍, ഫാ​ഷ​ന്‍ ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍, ഓ​ഫി​സ് സ്റ്റേ​ഷ​ന​റി വി​ഭാ​ഗം, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ല​ഗേ​ജ്, ബാ​ഗ്, ക​ള​ര്‍ കോ​സ്മെ​റ്റി​ക്, വീ​ട്ടു സാ​ധ​ന​ങ്ങ​ള്‍, പെ​ർ​ഫ്യൂം​സ്‌, ലോ​കോ​ത്ത​ര വാ​ച്ചു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, പു​രു​ഷ​ന്മാ​ര്‍ക്കും സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മു​ള്ള പ്ര​ത്യേ​ക വ​സ്ത്ര ശേ​ഖ​രം, ഹോം ​ലി​ന​ന്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഇ​ഷ്ട​പ്പെ​ട്ട എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന സി​റ്റി ഫ്ല​വ​ർ സൗ​ദി അ​റേ​ബ്യ​യി​ലെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും സേ​വ​നം എ​ത്തി​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് അ​ല്‍ ഖു​റ​യാ​ത്തി​ല്‍ സ്​​റ്റോ​ര്‍ ഓ​പ​ണ്‍ ചെ​യ്യു​ന്ന​തെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ ത​രു​ന്ന മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് പു​തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ഞ​ങ്ങ​ള്‍ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന​തെ​ന്നും മാ​നേ​ജ്​​​മെൻറ്​ വ​ക്താ​ക്ക​ള്‍ വാ​ര്‍ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - City Flower has started operations in Al Qurayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.