സിറ്റി ഫ്ലവര്‍ ‘ഫോര്‍ മെഗാ ഡേയ്സ്’; ഏറ്റവും വലിയ വിലകിഴിവ് ഉത്സവം നാളെ മുതൽ

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറി​െൻറ ഫോർ മെഗാ ഡേയ്സ് ഷോപ്പിങ്​ ഫെസ്​റ്റിവലിന്​ നാളെ (ബുധനാഴ്​ച) തുടക്കം. അഞ്ചാം തീയതി വരെ നീ​ളുന്ന മേളയിൽ നാല് ദിവസവും അതിശയിപ്പിക്കുന്ന വിലക്കിഴിവാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. നാല് ദിവസവും യാതൊരു നിബന്ധനയും ഇല്ലാതെ ഉപഭോക്താക്കൾക്ക് ഏറ്റവും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്. വര്‍ഷങ്ങളായി എന്നും കൂടെ നില്‍ക്കുന്ന ‍സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്ലവര്‍ നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ്​ ഫോര്‍ മെഗാ ഡേയ്സ് ഓഫര്‍. സ്​റ്റോക്ക്​ പരിമിതമാണ്​. സാധനങ്ങള്‍ തീരുന്നതിന്​ മുമ്പായി അടുത്തുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശിച്ച്‌ ഈ അവസരം പ്രയോജനപ്പെടുത്താം.

സിറ്റി ഫ്ലവര്‍ എല്ലാ വര്‍ഷവും മെഗാ ഷോപ്പിങ്​ ഫെസ്​റ്റിവൽ നടത്തി വരാറുണ്ട്. അതി​െൻറ തുടർച്ചയായാണ് ഇത്തവണയും നാല്​ മെഗാ ഡേയ്സ് ഷോപ്പിങ്​ ഫെസ്​റ്റിവല്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനുളള അവസരമാണ് ഫെസ്​റ്റിവലിലൂടെ ലഭിക്കുക. ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെൻറുകളിലും മെഗാ ഡിസ്‌കൗണ്ട് ലഭ്യമാണ്.

മെഗാ ഫെസ്​റ്റിവലി​െൻറ ഭാഗമായി ഏറ്റവും പുതിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ സിറ്റി ഫ്ലവറി​െൻറ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. സിറ്റി ഫ്ലവറി​െൻറ മുഴുവന്‍ ഷോറൂമുകളിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - City flower mega days sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.