റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറിന്റെ നജ്റാന് ശാഖ ഉദ്ഘാടനം ചെയ്തു. ഫ്ലീരിയ ഗ്രൂപ് ചെയര്മാന് ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുറൈമീല്‍, മാനേജിങ് ഡയറക്ടര്‍ ടി.എം. അഹ്മദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്.
സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹീം, എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹ്സിന് അഹ്മദ്, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്റ് (ഫിനാന്‍സ്) ഹസീബ് റഹ്മത്ത്, അസിസ്റ്റൻറ് ജനറല്‍ മാനേജര്‍മാരായ സി.കെ. ഷാഹിര്‍, അഭിലാഷ് നമ്പ്യാര്‍, ദീപക് പുളിയശ്ശേരി, മാര്‍ക്കറ്റിങ് മാനേജര്‍ നിബിന് ലാല്‍, വിവിധ ഫങ്ഷനല്‍ മേധാവികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
കിങ് അബ്ദുല്‍ അസീസ് റോഡില്‍ കിങ് സഊദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാർട്മെൻറ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന നജ്റാനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയൊരു ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുള്ള ഉൽപന്നങ്ങളുടെ ശേഖരവുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
അതിപുരാതന നാഗരികതയും വിവിധ ഗോത്രവിഭാഗങ്ങളും ധാരാളമുള്ള നജ്റാനിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആവശ്യമായ ഉൽപന്നങ്ങള് ഒരു കുടക്കീഴില് ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെൻറ് വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ഡിപ്പാർട്മെൻറിലും ആകര്‍ഷകമായ ഓഫറും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.