റിയാദ്: പുതുവര്‍ഷത്തിൽ വിലക്കിഴിവിെൻറ മേള ഒരുക്കി 'സിറ്റി ഫ്ലവര്‍ ഫെസ്റ്റിവലി'ന് ബുധനാഴ്ച തുടക്കം. സിറ്റി ഫ്ലവറിെൻറ സൗദിയിലെയും ബഹ്റൈനിലെയും മുഴുവൻ ശാഖകളിലും ഒരു മാസത്തിലേറെ നീളുന്ന ഷോപ്പിങ് ഉത്സവത്തിനാണ് തുടക്കം കുറിക്കുന്നത്. ആറു വിഭാഗങ്ങളിലായിട്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ഫെസ്റ്റിവല്‍, ഇലക്ട്രോണിക്സ് ഫെസ്റ്റിവല്‍, ടോയ്സ് ഫെസ്റ്റിവല്‍, കിച്ചന്‍ ഫെസ്റ്റിവല്‍, ട്രാവല്‍ ഫെസ്റ്റിവല്‍, വിൻറര്‍ ഫെസ്റ്റിവല്‍ എന്നീ ആറു വിഭാഗങ്ങളില്‍ നടക്കുന്ന വലിയ ഓഫറുകളുടെ പെരുമഴയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുട്ടികളുടെ ടോയ്സ് വിഭാഗത്തില്‍ ഏറ്റവും നൂതനമായ കളികോപ്പുകളാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാതരത്തിലുള്ള വീട്ടുപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ഒരു കലവറ തന്നെയാണ് സിറ്റി ഫ്ലവര്‍ ഒരുക്കിയിരിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പുതിയ വസ്ത്രശേഖരം കുറഞ്ഞ വിലയില്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ യാത്രവിലക്കുകള്‍ നീങ്ങിയതോടെ പ്രവാസിയുടെ യാത്ര സുഗമമാക്കാന്‍ ആകര്‍ഷകമായ വിവിധ മോഡലുകളില്‍ ലഭ്യമാകുന്ന ട്രാവല്‍ ബാഗ് സെക്ഷനില്‍ ഫെസ്റ്റിവല്‍ ഓഫര്‍ ജനുവരി 31 വരെ ലഭ്യമാണ്. എല്ലാ വിഭാഗങ്ങളിലെയും പുതിയ വിലകിഴിവ് സിറ്റി ഫ്ലവറിന്‍റെ എല്ലാ ഔട്ട് ലെറ്റുകളിലും ലഭ്യമാകും. എല്ലാ വിഭാഗങ്ങളിലും ഫെസ്റ്റിവല്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, പാദരഷകള്‍, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പെർഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍, റോസ്റ്ററി, ചോക്ലേറ്റ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് അവശ്യമുള്ളത് എല്ലാം ഫെസ്റ്റിവല്‍ ഓഫറില്‍ ലഭ്യമാകും. കൂടാതെ സിറ്റി ഫ്ലവര്‍ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഷ് പഴം പച്ചകറികള്‍, മത്സ്യം, റെഡ് മീറ്റ്, രുചികരമായ വിവിധതരം ഭഷണ വിഭവങ്ങള്‍ എല്ലാം കുറഞ്ഞ വിലയില്‍ ലഭ്യമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.