ജിദ്ദ: അഴിമതി ഇല്ലാതാക്കുന്നതിനും അംഗ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും വലിയ പ്രധാന്യമുണ്ടെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി മേധാവി മാസിൻ കഹ്മൂസ് പറഞ്ഞു. റിയാദ് സംരംഭത്തിെൻറ ആഗോള അഴിമതി വിരുദ്ധ നെറ്റ്വർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച യു.എൻ പൊതുസഭയുടെ പ്രത്യേക സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതിർത്തി കടന്നുള്ള അഴിമതികളെ അതിജീവിക്കാൻ ബന്ധപ്പെട്ട നിയമ നിർവഹണ അധികാരികൾ തമ്മിൽ അടുത്ത ഇടപ്പെടൽ ആവശ്യമാണെന്ന് സൗദി അറേബ്യ മനസ്സിലാക്കുന്നു. അഴിമതി ഇല്ലാതാക്കുന്നതിന് ആഗോള നെറ്റ്വർക്ക് സ്ഥാപിക്കുന്നതിൽ എല്ലാ രാജ്യങ്ങളും അന്താരാഷ്ട സംഘടനങ്ങളും യു.എൻ ഒാഫിസുമായി നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
അഴിമതി ഇല്ലാതാക്കുേമ്പാഴാണ് സമൂഹങ്ങൾക്ക് സുസ്ഥിര വികസനം ആസ്വദിക്കാനാകുക. അതിർത്തി കടന്നുള്ള അഴിമതി കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനു ദ്രുതവും ഫലപ്രദവുമായ സംവിധാനം വികസിപ്പിക്കുകയാണ് ഗ്ലോബ് ഇ ലക്ഷ്യമിടുന്നത്. അഴിമതിവിരുദ്ധ അധികാരികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, അധികാരികളുടെ ആഗോള നെറ്റ്വർക്ക് സ്ഥാപിക്കുക, അധികാരികൾക്കിടയിൽ വിവരങ്ങൾ കൈമാറുന്നതിനു സുരക്ഷിത ആഗോള പ്ലാറ്റ്ഫോം സൃഷ്ടിക്കുക, മോഷ്ടിച്ച ഫണ്ടുകൾ വീണ്ടെടുക്കുക, നെറ്റ്വർക്ക് ജീവനക്കാരുടെ ശേഷി വർധിപ്പിക്കുന്നതിനു വിവിധ പരിപാടികൾ നടപ്പാക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളിലുൾപ്പെടുമെന്നും അതോറിറ്റി മേധാവി പറഞ്ഞു.
നെറ്റ്വർക്കിെൻറ വിജയത്തിനു പിന്തുണ നൽകാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.ആഗോള അഴിമതിവിരുദ്ധ നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനു സൗദി അറേബ്യ 10 ദശലക്ഷം ഡോളർ നൽകിയിട്ടുണ്ട്. 20 രാജ്യങ്ങളിലെ അഴിമതിവിരുദ്ധ മന്ത്രിമാരുടെ പിന്തുണയോടെയാണ് ഇൗ സംരംഭം ആരംഭിച്ചിരിക്കുന്നത്. പ്രാദേശികമായും അന്തർദേശീയമായും അഴിമതിവിരുദ്ധ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറ പ്രധാന്യം മനസ്സിലാക്കി റിയാദ് സംരംഭത്തെ പിന്തുണച്ച സൽമാൻ രാജാവിനും കിരീടാവകാശിക്കും അതോറിറ്റി മേധാവി നന്ദി പറഞ്ഞു. വ്യാഴാഴ്ച വിയനയിലെ യു.എൻ ആസ്ഥാനത്ത് നടന്ന ആഗോള അഴിമതിവിരുദ്ധ നെറ്റ്വർക്ക് (ഗ്ലോബ്ഇ) ഉദ്ഘാടന വേളയിൽ സൗദി അഴിമതി വിരുദ്ധ അതോറിറ്റി ചെയർമാൻ മാസിൻ അൽകഹ്മൂസിെൻറ നേതൃത്വത്തിലുള്ള സംഘം പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.