റിയാദ്: ഡൽഹി ഹംദർദ് യൂനിവേഴ്സിറ്റിയുടെ ഓഫ്ഷോർ കാമ്പസ് സൗദി അറേബ്യയിൽ സ്ഥാപിക്കാനുള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി അഡ്വ. ഹാരിസ് ബീരാൻ എം.പിയോടൊപ്പം സൗദിയിലെ ടി.പി.എം. ഗ്രൂപ് എം.ഡി. ഡോ. ടി.പി. മുഹമ്മദ് യൂനിവേഴ്സിറ്റി അധികാരികളെ നേരിൽ കണ്ടു.
വൈസ് ചാൻസലർ പ്രഫ. ഡോ. എം. അഫ്ഷർ ആലം, രജിസ്ട്രാർ ഡോ. എം.എ. സിക്കന്തർ, വകുപ്പ് മേധാവി ഡോ. എസ്. റൈസുദ്ദീൻ, പരീക്ഷ കൺട്രോളർ സയ്യിദ് സഊദ് അക്തർ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സൗദി അറേബ്യയിൽ വിദേശ വിദ്യാഭാസ സാധ്യതകളെക്കുറിച്ചും ഓഫ് ലൈൻ-ഓൺലൈൻ പഠന, ഗവേഷണ പ്രവർത്തനങ്ങളുടെ വികസന സാധ്യതകളെക്കുറിച്ചും ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.