ജിദ്ദ: ജിദ്ദയിലെ കലാസാംസ്കാരിക സംഘടനയായ പുണർതം കെ.പി.എ.സി ലളിത അനുസ്മരണം സംഘടിപ്പിച്ചു. കലാ, സാംസ്കാരിക, മീഡിയ രംഗത്തെ വ്യക്തിത്വങ്ങൾ കെ.പി.എ.സി ലളിതയുടെ ജീവിതാനുഭവങ്ങളും അഭിനയ ജീവിതവും മുൻനിർത്തി സംസാരിച്ചു. കെ.പി.എ.സി ലളിത കേരളീയരുടെ വീടകങ്ങളിലെ അമ്മയായും സഹോദരിയായുമെല്ലാമായാണ് നമ്മുക്കിടയിൽ ജീവിച്ചതെന്ന് അബ്ദുൽ മജീദ് നഹ അഭിപ്രായപ്പെട്ടു.
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലൂടെ വന്ന് നിരവധി സിനിമകളിലും സീരിയലുകളിലുമായി നിറഞ്ഞുനിന്ന് മലയാളികൾ മനസ്സുനിറയെക്കണ്ട ഒരു അമ്മയായിരുന്നു മലയാളത്തിന്റെ സ്വന്തം അഭിനേത്രിയായ കെ.പി.എ.സി ലളിതയെന്ന് മാധ്യമ പ്രവർത്തകൻ മുസാഫിർ അനുസ്മരിച്ചു.
സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി, അബ്ദുല്ല മുക്കണ്ണി, ബീരാൻകുട്ടി കോയിസ്സൻ, ബാദുഷ, സുബൈർ മുട്ടം, അലവി ഹാജി, നിസാർ മടവൂർ, മുസ്തഫ തോളൂർ, ഗഫൂർ ചാലിൽ, സുനിൽ സൈദ്, ശറഫു കൊണ്ടോട്ടി, റഹീം, ഇഖ്ബാൽ വേങ്ങര, യൂസുഫ് കോട്ട എന്നിവരും കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് സംസാരിച്ചു. കെ.പി.എ.സി ലളിത അഭിനയിച്ച സിനിമയിലെയും നാടകത്തിലെയും ഗാനങ്ങൾ നൂഹ് ബീമാപള്ളി, മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ, മുബാറക്ക് വാഴക്കാട്, റഹീം കാക്കൂർ, സൈഫു, സമീർ എന്നിവർ ആലപിച്ചു. ഉണ്ണീൻ പുലാക്കലും മുസ്തഫ കുന്നുംപുറവും ഒരുക്കിയ 'കെ.പി.എ.സി ലളിതയുടെ ജീവിതാനുഭവങ്ങൾ സിനിമയിലൂടെ' എന്ന ഹ്രസ്വ വിഡിയോ പ്രദർശിപ്പിച്ചു. പുണർതം കോഓഡിനേറ്റർമാരായ സി.എം. അഹമ്മദ് ആക്കോട്, ഹസ്സൻ കൊണ്ടോട്ടി, അശ്റഫ് ചുക്കൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഉമ്മർ മങ്കട സ്വാഗതവും മുജീബ് പാക്കട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.