യാംബു: സൗദിയിലെ ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമത്തിനായി പ്രവാസി കൂട്ടായ്മകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു.
യാംബുവിൽ വിവിധ പ്രവാസി സംഘടന നേതാക്കളുമായി സംസാരിക്കുകയായിരുന്നു അംബാസഡർ. ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രവാസികളുടെ ക്ഷേമകാര്യത്തിലും തൊഴിൽ സംബന്ധമായ പ്രശ്നപരിഹാരത്തിനും നിയമത്തിെൻറ പരിധിയിൽ നിന്നുകൊണ്ട് സാധ്യമായ എല്ലാ മാർഗങ്ങളും ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും അംബാസഡർ പറഞ്ഞു.
ജിദ്ദ കോൺസുലേറ്റ് കോമേഴ്സ് വിഭാഗം കോൺസൽ ഹംന മറിയം, റിയാദ് എംബസി കോമേഴ്സ് വിഭാഗം സെക്രട്ടറി റിത്തു യാദവ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ സി.സി.ഡബ്ല്യു അംഗം ശങ്കർ എളങ്കൂർ അധ്യക്ഷത വഹിച്ചു. മാമുക്കോയ ഒറ്റപ്പാലം, അസ്കർ വണ്ടൂർ, സിബിൾ ബേബി, സലിം വേങ്ങര, ജാബിർ വാണിയമ്പലം, അബ്ദുൽ കരീം പുഴക്കാട്ടിരി, നിയാസ് പുത്തൂർ, അഷ്റഫ് ആക്കോട്, ഹാഫിസ് റഹ്മാൻ മദനി, സാബു വെളിയം, സോജി ജേക്കബ്, വദൂദ് ഖാൻ എന്നിവർ സംസാരിച്ചു. സി.സി.ഡബ്ല്യു അംഗങ്ങൾ, വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ, ബിസിനസ് പ്രമുഖർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സിറാജ് മുസ്ലിയാരകത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.