മദീന: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയെ അധികാരത്തിലേക്കെത്തിക്കുന്നതിന്റെ ആവശ്യകതയെ മുൻനിർത്തി മദീനയിലെ യു. ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രചാരണ കാമ്പയിൻ നടത്തി. നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന എസ്.ജി.എസ് ക്യാമ്പിൽനിന്ന് യു.ഡി.എഫ് നേതാക്കൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മദീന ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് മുനീർ പടിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രചാരണ പരിപാടി മദീന കെ.എം.സി.സി പ്രസിഡന്റ് ശരീഫ് കാസർകോട് ഉദ്ഘാടനംചെയ്തു. മദീന ഒ.ഐ.സി.സി ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി , ആദിൽ ചടയമംഗലം, സക്കീർ, സർദാർഖാൻ (രാജസ്ഥാൻ) എന്നിവർ സംസാരിച്ച ചടങ്ങിൽ അഷ്റഫ് അഴിഞ്ഞിലം സ്വാഗതവും നഫ്സൽ മാസ്റ്റർ നന്ദിയും അറിയിച്ചു.
മോദി ഭരണകൂടത്തെ താഴെയിറക്കി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ ഗവൺമെന്റിനെ അധികാരത്തിൽ എത്തിക്കാൻ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കാൻ കുടുംബങ്ങളളോടും സുഹൃദ് വലയങ്ങളോടും പ്രവാസികൾ സമ്മർദം ചെലുത്തണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.