ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിന് പത്തനംതിട്ട ജില്ല സംഗമത്തിന്റെ ഉപഹാരം സന്തോഷ് നായർ കൈമാറുന്നു
ജിദ്ദ: ലണ്ടനിലേക്ക് സ്ഥലം മാറി പോകുന്ന ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിന് പത്തനംതിട്ട ജില്ല സംഗമത്തിന്റെ ഉപഹാരം കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ പി.ജെ.എസ് പ്രസിഡന്റ് സന്തോഷ് നായർ കൈമാറി.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പത്ത് വർഷമായി അദ്ദേഹം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.ജെ.എസ് പ്രവർത്തനങ്ങൾ ജിദ്ദാ സമൂഹത്തിന് മുതൽക്കൂട്ടാണെന്നും അത് തുടർന്നും മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം നിർദേശിച്ചു.
ഹജ്ജ് വളന്റിയർ സേവനത്തിന് അടുത്ത വർഷം മുതൽ ആദ്യ ദിവസങ്ങളിൽ തന്നെ മിനയിൽ പ്രവേശിക്കാനുള്ള പ്രത്യേക അനുമതി ഹജ്ജ് കാര്യാലയവുമായി ബന്ധപ്പെട്ട് നേടിയെടുക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക, ഇന്ത്യയിൽ നിന്നുള്ള ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങളെ കൊണ്ടുവന്നു കൂടെ നിർത്താനുള്ള അനുമതി നേടുക തുടങ്ങി നിരവധി കാര്യങ്ങൾ കോൺസുൽ ജനറലുമായി പങ്കുവെക്കാൻ സാധിച്ചതായി പി.ജെ.എസ് ഭാരവാഹികൾ അറിയിച്ചു.
നൗഷാദ് അടൂർ, അയൂബ് ഖാൻ പന്തളം, അലി റാവുത്തർ തേക്കുതോട്, ജയൻ നായർ, എബി ചെറിയാൻ, വിലാസ് കുറുപ്പ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.