ജി​ദ്ദ ശൈ​ഖു​ൽ ഇ​സ്‌​ലാം ഇ​ബ്നു​തീ​മി​യ സെ​ന്റ​ർ വെ​ക്കേ​ഷ​ൻ ക്ലാ​സ്സി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ പ​ഠ​ന ക്ലാ​സി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ശൈ​ഖു​ൽ ഇ​സ്‌​ലാം ഇ​ബ്നു​തീ​മി​യ സെ​ന്റ​ർ ആ​രോ​ഗ്യ പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ശൈ​ഖു​ൽ ഇ​സ്‌​ലാം ഇ​ബ്നു​തീ​മി​യ സെ​ന്റ​ർ വെ​ക്കേ​ഷ​ൻ ക്ലാ​സ്സി​​ന്‍റെ ഭാ​ഗ​മാ​യി വേ​ന​ൽ അ​വ​ധി​ക്ക് കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ആ​രോ​ഗ്യ പ​ഠ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ ബ​ദ​ർ ത​മാം ക്ലി​നി​ക്കി​ലെ ഡോ. ​സാ​ജി​ദ് ബാ​ബു ക്ലാ​സ് എ​ടു​ത്തു. ആ​രോ​ഗ്യ​മാ​ണ് മ​നു​ഷ്യ​​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്തെ​ന്നും മ​നു​ഷ്യ​ൻ ത​​ന്‍റെ ജീ​വി​ത​ത്തി​ൽ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ വേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ അ​വ​ബോ​ധ​മു​ള്ള​വാ​നാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​ണ​ർ​ത്തി.

ഭ​ക്ഷ​ണ​ത്തി​ന്റ നി​യ​ന്ത്ര​ണ​മാ​ണ് അ​തി​പ്ര​ധാ​ന​മെ​ന്നും ജ​ങ്ക് ഫു​ഡു​ക​ൾ അ​ട​ക്കം പു​റ​ത്തു​നി​ന്ന് ക​ഴി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ന​ല്ല രീ​തി​യി​ലു​ള്ള ആ​രോ​ഗ്യ ഭ​ക്ഷ​ണ​ക്ര​മം സ്വീ​ക​രി​ക്ക​ണ​മെ​ന്നും വീ​ട്ടി​ൽ​നി​ന്ന് ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ ഇ​ല​ക്ക​റി​ക​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​തോ​ടൊ​പ്പം ശ​രീ​ര​പോ​ഷ​ണ​ത്തി​നാ​യി വി​റ്റാ​മി​നു​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ക​ഴി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ ഉ​പ​ദേ​ശി​ച്ചു. വി​വി​ധ ത​രം വി​റ്റാ​മി​നു​ക​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.

രാ​വി​ല​ത്തെ വെ​യി​ൽ കൊ​ള്ള​ണ​മെ​ന്നും, വൈ​റ്റ​മി​ൻ ഡി ​ശ​രീ​ര​ത്തി​ൽ ഉ​ല്പാ​ദി​പ്പി​ക്കു​മെ​ന്നും മ​റ്റു രോ​ഗ​ങ്ങ​ളെ ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ ത​രം ബ്ല​ഡ് ഗ്രൂ​പ്പു​ക​ളെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ​ക്ക് മ​റ്റൊ​രാ​ൾ​ക്ക് ര​ക്തം ന​ൽ​കാ​മെ​ന്നും അ​തി​ലൂ​ടെ ത​​ന്‍റെ സ​ഹോ​ദ​ര​ന് ഒ​രു വ​ലി​യ സ​ഹാ​യം ന​ൽ​കു​ന്ന​തോ​ടൊ​പ്പം മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ര​ക്ത ശു​ദ്ധീ​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.

സെ​ന്റ​ർ ക​ൺ​വീ​ന​ർ സ​ലീം കൂ​ട്ടി​ല​ങ്ങാ​ടി, ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ, ന​ഈം മോ​ങ്ങം, അ​ധ്യാ​പ​ക​രാ​യ ഇ​സു​ദ്ധീ​ൻ സ്വ​ലാ​ഹി, മു​ഹ്സി​ന ടീ​ച്ച​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സു​ബൈ​ർ ചെ​റു​കോ​ട്, ഷാ​ഫി മ​ജീ​ദ്, ന​ജീ​ബ് കാ​രാ​ട്ട്, അ​ൻ​വ​ർ, മൊ​ഹി​യ​ദ്ധീ​ൻ താ​പ്പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി നൗ​ഫ​ൽ ക​രു​വാ​ര​ക്കു​ണ്ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Shaikhul Islam Ibnutimiyah Center Organized Health Education Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.