മാധ്യമസ്വാതന്ത്യം ഉയർത്തിപിടിച്ച വിധി -തനിമ

ദമാം: മീഡിയാവണ്ണിനെതിരെ കേന്ദ്ര ഗവൺമെൻറ്​ ഏർപ്പെടുത്തിയ വിലക്ക് നീക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തനിമ കലാസാംസ്​കാരിക വേദി കേന്ദ്ര സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. ഇന്ത്യൻ മാധ്യമ സ്വാതന്ത്യ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായിട്ടുള്ളത്.

ജ്യൂഡീഷറിയെവരെ വരുതിയിലാക്കാൻ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്യവും ഉറപ്പ് വരുത്തുന്ന ഈ വിധി ജ്യുഡീഷറിയിലുള്ള പൗര​െൻറ വിശ്വാസം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതും ഫാഷിസ്​റ്റ്​ ഭരണകൂടങ്ങൾക്കുള്ള താക്കീതുമാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെൻറി​െൻറ വിലക്കിന് മുന്നിൽ പതറാതെ നിലപാടിലുറച്ചു നിന്നുകൊണ്ട് നിയമപോരാട്ടം നടത്തി നീതി നേടിയെടുത്ത മീഡിയവൺ മാനേജ്മെൻറിനെ അഭിനന്ദിക്കുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - court verdict-mediaone ban-thanima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.