ജിദ്ദ: സൗദിയിൽ ഇന്ന് കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് മക്ക പ്രവിശ്യയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 322 രോഗികളാണ് മക്ക പ്രവിശ്യയിൽ വർധിച്ചത്. രാജ്യത്തൊട്ടാകെ 1,067പുതിയ കോവിഡ് രോഗികളും 895 രോഗമുക്തിയും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,40,914 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,24,690 ഉം ആയി. പുതുതായി 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,249 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,975 ആണ്. ഇവരിൽ 1,344 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 322, റിയാദ് 292, കിഴക്കൻ പ്രവിശ്യ 138, മദീന 105, ജീസാൻ 54, അസീർ 35, അൽ ഖസീം 33, നജ്റാൻ 26, തബൂക്ക് 25, ഹാഇൽ 17, അൽബാഹ 12, വടക്കൻ തിർത്തി മേഖല 5, അൽ ജൗഫ് 3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.