റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചവരിൽ 79 ശതമാനവും വിദേശികളെന്ന് ആരോഗ്യമന്ത്രാലയം. 21ശതമാനം മാത്രമാണ് രോഗബാധിതരിൽ സൗദി പൗരന്മാരെന്നും പതിവ് വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ് ദു അൽഅലി പറഞ്ഞു. ലേബർ ക്യാമ്പുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ആരോഗ്യപ്രവർത്തകർ നേരിട്ടുപോയി നടത്തിയ പ രിശോധനയിലൂടെ കൂടുതൽ രോഗികളെ കണ്ടെത്താനായി. അതുകൊണ്ട് തന്നെ ശനിയാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1132 ആയി ഉയർന്നു. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
ആകെ രോഗബാധിതരുടെ എണ്ണം 8274 ആയി. ഒരു സ്വദേശിയും നാലു വിദേശികളുമായി അഞ്ചുപേർ പുതുതായി മരിച്ചു. ഇതോടെ മരണസംഖ്യ 92 ആയി. ജീസാനിൽ 34 വയസുള്ള സ്വദേശി യുവാവും മക്കയിൽ മൂന്നും ജിദ്ദയിൽ ഒന്നും ഉൾപ്പെടെ നാല് വിദേശികളുമാണ് മരിച്ചത്. ശനിയാഴ്ച 280 പേർക്ക് സുഖം പ്രാപിച്ചു. 1329 പേർ ഇതോടെ രോഗമുക്തരായി. ബാക്കി 6,853 പേർ ചികിത്സയിൽ കഴിയുകയാണ്. അതിൽ 78 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 740 പേർ പരിശോധനകൾക്കൊന്നും പോകാതെ താമസയിടങ്ങളിൽ കഴിഞ്ഞിരുന്നവരാണ്.
ആരോഗ്യ വകുപ്പ് നേരിട്ട് പാർപ്പിട കേന്ദ്രങ്ങളിൽ ചെന്ന് നടത്തിയ ശരീരോഷ്മാവ് പരിശോധനയിലൂടെ കോവിഡ് ലക്ഷണങ്ങൾ പ്രകടമായ ആളുകളുടെ സ്രവങ്ങൾ എടുത്ത് വിശദമായ ലാബ് ടെസ്റ്റിന് വിധേയമാക്കുകയും ഇത്രയും രോഗികളെ കണ്ടെത്തുകയുമായിരുന്നു. ക്വാറൻറീൻ കേന്ദ്രങ്ങളിൽ കഴിഞ്ഞവരിൽ നിന്നുള്ളവരാണ് 191 രോഗികൾ. ബാക്കി 201 പേർക്ക് സാമൂഹിക സമ്പർക്കം വഴി രോഗം പകർന്നതാണെന്നും കണ്ടെതതി. രോഗമുണ്ടെന്ന് അറിയാതെ കഴിയുന്നവരെ ആരോഗ്യ വകുപ്പ് തേടിപ്പിടിക്കുന്നത് കൊണ്ടാണ് പ്രതിദിന കണക്കിൽ ഇൗ ദിവസങ്ങളിൽ ഇത്രയും കൂടുതൽ പുതിയ കേസുകൾ രേഖപ്പെടുത്തുന്നതെന്ന് ഇതിൽ നിന്ന് വെളിപ്പെടുന്നു. മക്കയിലാണ് ഇൗ രീതിയിൽ താമസകേന്ദ്രങ്ങളിൽ റെയ്ഡ് ചെയ്ത് കൂടുതലും ആരോഗ്യപരിശോധനകൾ നടത്തിയത്. അതുകൊണ്ട് തന്നെ അവിടെയാണ് ഇന്നും ഏറ്റവും കൂടുതൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്, 315.
പുതിയ രോഗികൾ: മക്ക (315), ജിദ്ദ (236), റിയാദ് (225), മദീന (186), ദമ്മാം (88), ജുബൈൽ (27), തബൂക്ക് (13), ത്വാഇഫ് (10), ഹുഫൂഫ് (ആറ്), ബുറൈദ (അഞ്ച്), അൽഖോബാർ (നാല്), ഖുൻഫുദ (നാല്), ദഹ്റാൻ (രണ്ട്), അബഹ (രണ്ട്), റാസതനൂറ, അൽമുസൈലിഫ്, ഖമീസ് മുശൈത്ത്, തുറൈബാൻ, ഉനൈസ, ജീസാൻ, ബുഖൈരിയ, ഹാഇൽ, അൽജാഫർ (എല്ലായിടങ്ങളിലും ഒാരോന്ന് വീതം).
മരണസംഖ്യ: മക്ക (28), മദീന (32), ജിദ്ദ (16), റിയാദ് (4), ഹുഫൂഫ് (3), ജീസാൻ, ഖത്വീഫ്, ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ, തബൂക്ക് (എല്ലായിടത്തും ഒാരോന്ന് വീതം).
റിയാദിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1925 ആയി. മക്കയിൽ 1899ഉം മദീനയിൽ 1412ഉം ജിദ്ദയിൽ 1368ഉം ദമ്മാമിൽ 487ഉം ഹുഫൂ-ഫിൽ 209ഉം ഖത്വീഫിൽ 198ഉം തബൂക്കിൽ 126ഉം ത്വാഇഫിൽ 97ഉം ദഹ്റാനിൽ 53ഉം അൽഖോബാറിൽ 51ഉം ബുറൈദയിലും ജുബൈലിലും ഖമീസ് മുശൈത്തിലും 46 വീതവും യാംബുവിൽ 29ഉം അബഹ, നജ്റാൻ എന്നിവിടങ്ങളിൽ 27ഉം ജീസാനിൽ 22ഉം ബീഷയിൽ 20ഉം അൽബാഹയിൽ 18ഉം അറാറിലും ഖുലൈസിലും 16 വീതവും ഖഫ്ജിയിൽ 15ഉം റാസതനൂറയിൽ 14ഉം എന്നിങ്ങനെയാണ് ആകെ രോബാധിതരുടെ പ്രദേശം തിരിച്ച കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.