Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ ബാധിതരിൽ 79...

കോവിഡ്​ ബാധിതരിൽ 79 ശതമാനവും വിദേശികൾ: സൗദി ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
കോവിഡ്​ ബാധിതരിൽ 79 ശതമാനവും വിദേശികൾ: സൗദി ആരോഗ്യ മന്ത്രാലയം
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചവരിൽ 79 ശതമാനവും വിദേശികളെന്ന്​ ആരോഗ്യമന്ത്രാലയം. 21ശതമാനം മാത്രമാണ് ​ രോഗബാധിതരിൽ സൗദി പൗരന്മാരെന്നും പതിവ്​ വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ് ​ദു അൽഅലി പറഞ്ഞു. ലേബർ ക്യാമ്പുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ആരോഗ്യപ്രവർത്തകർ നേരിട്ടുപോയി നടത്തിയ പ രിശോധനയിലൂടെ കൂടുതൽ രോഗികളെ കണ്ടെത്താനായി. അതുകൊണ്ട്​ തന്നെ ശനിയാഴ്​ച പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1132 ആയി ഉയർന്നു. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്​.

ആകെ രോഗബാധിതരുടെ എണ്ണം 8274 ആയി. ഒരു സ്വദേശിയും നാലു വിദേശികളുമായി അഞ്ചുപേർ പുതുതായി മരിച്ചു. ഇതോടെ മരണസംഖ്യ 92 ആയി. ജീസാനിൽ 34 വയസുള്ള സ്വദേശി യുവാവും മക്കയിൽ മൂന്നും ജിദ്ദയിൽ ഒന്നും ഉൾപ്പെടെ നാല്​ വിദേശികളുമാണ്​ മരിച്ചത്​. ശനിയാഴ്​ച 280 പേർക്ക്​ സുഖം പ്രാപിച്ചു. 1329 പേർ ഇതോടെ രോഗമുക്തരായി. ബാക്കി 6,853 പേർ ചികിത്സയിൽ കഴിയുകയാണ്​. അതിൽ 78 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. പുതിയ രോഗികളിൽ 740 പേർ പരിശോധനകൾക്കൊന്നും പോകാതെ താമസയിടങ്ങളിൽ കഴിഞ്ഞിരുന്നവരാണ്​.

ആരോഗ്യ വകുപ്പ്​ നേരിട്ട്​ പാർപ്പിട കേന്ദ്രങ്ങളിൽ ചെന്ന്​ നടത്തിയ ശരീരോഷ്​മാവ്​ പരിശോധനയിലൂടെ കോവിഡ്​ ലക്ഷണങ്ങൾ പ്രകടമായ ആളുകളുടെ സ്രവങ്ങൾ എടുത്ത്​ വിശദമായ ലാബ്​ ടെസ്​റ്റിന്​ വിധേയമാക്കുകയും ഇത്രയും രോഗികളെ കണ്ടെത്തുകയുമായിരുന്നു. ക്വാറൻറീൻ കേന്ദ്രങ്ങളിൽ കഴിഞ്ഞവരിൽ നിന്നുള്ളവരാണ്​ 191 രോഗികൾ​. ബാക്കി 201 പേർക്ക്​ സാമൂഹിക സമ്പർക്കം വഴി രോഗം പകർന്നതാണെന്നും കണ്ടെതതി. രോഗമുണ്ടെന്ന്​ അറിയാതെ കഴിയുന്നവരെ ആരോഗ്യ വകുപ്പ്​ തേടിപ്പിടിക്കുന്നത്​ കൊണ്ടാണ്​ പ്രതിദിന കണക്കിൽ ഇൗ ദിവസങ്ങളിൽ ഇത്രയും കൂടുതൽ പുതിയ കേസുകൾ രേഖപ്പെടുത്തുന്നതെന്ന്​ ഇതിൽ നിന്ന്​ വെളിപ്പെടുന്നു. മക്കയിലാണ്​ ഇൗ രീതിയിൽ താമസകേന്ദ്രങ്ങളിൽ റെയ്​ഡ്​ ചെയ്​ത് കൂടുതലും​ ആരോഗ്യപരിശോധനകൾ നടത്തിയത്​. അതുകൊണ്ട്​ തന്നെ അവിടെയാണ്​ ഇന്നും ഏറ്റവും കൂടുതൽ പുതിയ കേസുകൾ രജിസ്​റ്റർ ചെയ്​തത്​, 315.

പുതിയ രോഗികൾ: മക്ക (315), ജിദ്ദ (236), റിയാദ്​ (225), മദീന (186), ദമ്മാം (88), ജുബൈൽ (27), തബൂക്ക്​ (13), ത്വാഇഫ്​ (10), ഹുഫൂഫ്​ (ആറ്​), ബുറൈദ (അഞ്ച്​), അൽഖോബാർ (നാല്​), ഖുൻഫുദ (നാല്​), ദഹ്​റാൻ (രണ്ട്​), അബഹ (രണ്ട്​), റാസതനൂറ, അൽമുസൈലിഫ്​, ഖമീസ്​ മുശൈത്ത്​, തുറൈബാൻ, ഉനൈസ, ജീസാൻ, ബുഖൈരിയ, ഹാഇൽ, അൽജാഫർ (എല്ലായിടങ്ങളിലും ഒാരോന്ന്​ വീതം).

മരണസംഖ്യ: മക്ക (28), മദീന (32), ജിദ്ദ (16), റിയാദ്​ (4), ഹുഫൂഫ്​ (3), ജീസാൻ, ഖത്വീഫ്​, ദമ്മാം, അൽഖോബാർ, ഖമീസ്​ മുശൈത്ത്​, ബുറൈദ, ജുബൈൽ, അൽബദാഇ, തബൂക്ക്​ (എല്ലായിടത്തും ഒാരോന്ന്​ വീതം).

റിയാദിൽ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1925 ആയി. മക്കയിൽ 1899ഉം മദീനയിൽ 1412ഉം ജിദ്ദയിൽ 1368ഉം ദമ്മാമിൽ 487ഉം ഹുഫൂ-ഫിൽ 209ഉം ഖത്വീഫിൽ 198ഉം തബൂക്കിൽ 126ഉം ത്വാഇഫിൽ 97ഉം ദഹ്​റാനിൽ 53ഉം അൽഖോബാറിൽ 51ഉം ബുറൈദയിലും ജുബൈലിലും ഖമീസ്​ മുശൈത്തിലും 46 വീതവും യാംബുവിൽ 29ഉം അബഹ, നജ്​റാൻ എന്നിവിടങ്ങളിൽ 27ഉം ജീസാനിൽ 22ഉം ബീഷയിൽ 20ഉം അൽബാഹയിൽ 18ഉം അറാറിലും ഖുലൈസിലും 16 വീതവും ഖഫ്​ജിയിൽ 15ഉം റാസതനൂറയിൽ 14ഉം എന്നിങ്ങനെയാണ്​​ ആകെ​ രോബാധിതരുടെ പ്രദേശം തിരിച്ച കണക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssoudi arabiacovid 19
News Summary - covid 19 soudi updates
Next Story