കോവിഡ്: സൗദിയിൽ ഞായറാഴ്ച 367 പുതിയ കേസുകൾ, രോഗമുക്തി 277

ജിദ്ദ: സൗദി അറേബ്യയിൽ ഞായറാഴ്ച 367 പുതിയ കോവിഡ് കേസുകളും 277 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020 ആയി. ഇവരിൽ 3,74,412 പേർക്കും രോഗം ഭേദമായി.

ആകെ മരണസംഖ്യ 6,609 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 584 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 165, കിഴക്കൻ പ്രവിശ്യ 74, മക്ക 46, അൽ ഖസീം 18, ഹാഇൽ 15, അസീർ 12, മദീന 11, തബൂക്ക് 9, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 4, ജീസാൻ 3, നജ്റാൻ 2, അൽബാഹ 2.

Tags:    
News Summary - covid: 367 new cases and 277 cures in Saudi Arabia on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.