ദമ്മാം: അല്‍ഖോബാറിലെ പഴയകാല പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര വാടിയില്‍ അബ്‌ദുൽ അസീസാണ് (ദൗലിയ അസീസ് - 72) മരിച്ചത്. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.
40 വര്‍ഷത്തോളമായി അൽഖോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്‌തുവരികയായിരുന്നു. വിവിധ പ്രവാസി കൂട്ടായ്‌മകളിൽ സജീവമായിരുന്നു.
പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാന പത്തായപ്പുര. മക്കളും മരുമക്കളുമായ അനസ്, സമീന, ആരിഫ്, ശഹാന എന്നിവര്‍ അൽ ഖോബാറിലുണ്ട്. സഹോദരങ്ങൾ: അബ്‌ദുൽ സലാം, അബ്‌ദുൽ സത്താര്‍, അബ്‌ദുൽ ലത്തീഫ്, ഹാജറ. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.