ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്നു. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 418 പേർ രോഗമുക്തി നേടിയപ്പോൾ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 351 ആണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ ആറുപേർ കൂടി മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,80,182 ആയി. ഇതിൽ 3,71,032 പേർ രോഗമുക്തി നേടി. ആകെ മരണം 6534 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2616 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരിൽ 519 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 168, കിഴക്കൻ പ്രവിശ്യ 62, മക്ക 53, അൽ ഖസീം 17, മദീന 12, ഹാഇൽ 10, അസീർ 7, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 4, അൽജൗഫ് 4, തബൂക്ക് 4, അൽബാഹ 3, നജ്റാൻ 2.

Tags:    
News Summary - covid cure rate increases in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.