ജിദ്ദ: യാത്രക്കാരിൽ ഒരാൾക്ക് കോവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് 'സിൽവൽ സ്പിരിറ്റ്' ക്രൂയിസ് കപ്പൽ വിനോദയാത്ര ഷെഡ്യൂൾ ചെയ്തതിലും നേരത്തെ യാത്ര അവസാനിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി പോർട്ടിൽ നിന്ന് മൂന്ന് ദിവസത്തെ ചെങ്കടൽ യാത്രക്കായി കപ്പൽ പുറപ്പെട്ടത്.
യാത്രയുടെ അവസാന നിമിഷത്തിലാണ് യാത്രക്കാരിൽ ഒരാൾക്ക് കോവിഡ് ബാധയുണ്ടെന്ന സംശയം ബലപ്പെട്ടത്. കപ്പലിലെ പ്രത്യേക ആരോഗ്യ സംഘമാണ് പരിശോധന നടത്തിയതെന്ന് റെഡ്സീ ക്രൂയിസ് കപ്പൽ കമ്പനി വ്യക്തമാക്കി. കോവിഡ് ബാധയുണ്ടെന്ന് സംശയിച്ച ആളെ ഉടനെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി. യാത്രക്കാരോട് നിശ്ചിത സ്ഥലങ്ങളിൽ കഴിയാൻ ആവശ്യപ്പെടുകയുണ്ടായി.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കപ്പൽ ഇക്കണോമിക് സിറ്റിയിലേക്ക് മടങ്ങിയത്. പോർട്ടിൽ ആരോഗ്യ സുരക്ഷ നടപടികൾക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ സംഘത്തെ ഒരുക്കിയിരുന്നു. കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്ന ആളെ ആശുപത്രിയിലേക്ക് മാറ്റി. ആളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
യാത്രക്കാരുടെയും കപ്പൽ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയാണ് കമ്പനിക്ക് പ്രധാന്യമെന്നും എല്ലാ പ്രേട്ടാകോളുകളും ഇതിനായി പ്രയോഗിക്കുകയും മികച്ച രീതിയിൽ നടപ്പാക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.