റിയാദ്: കൊറോണയുടെ നാളുകളിൽ ഏറ്റവും വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നത് തൊഴിലാളികളാണെന്ന് നവോദയ സംഘടിപ്പിച്ച മേയ് ദിനാചരണം അഭിപ്രായപ്പെട്ടു. ലോകത്താകെ കോടിക്കണക്കിന് തൊഴിലാളികൾക്കാണ് ഈ കാലഘട്ടത്തിൽ തൊഴിൽ നഷ്ടമായത്.
ഇന്ത്യൻ ഫാഷിസ്റ്റ് ഭരണകൂടമടക്കം മുതലാളിത്ത ഭരണകൂടങ്ങൾ തൊഴിലാളികളുടേയും കർഷകരുടേയും പ്രശ്നങ്ങളുടെ നേർക്ക് കണ്ണടക്കുകയും വൻവ്യവസായികൾക്ക് ഇളവുകളും ധനസഹായവും നൽകുന്ന വിരോധാഭാസമാണ് നടന്നു വരുന്നത്. ആരോഗ്യമേഖല ഉൾെപ്പടെ സർവ മേഖലകളും സ്വകാര്യവത്കരിക്കുന്ന വലതുപക്ഷ ഭരണകൂടം സ്വന്തം ജനതയുടെ മരണത്തിനാണ് വഴിയൊരുക്കുന്നതെന്ന് മേയ് ദിനാചരണം ഉദ്ഘാടനം ചെയ്ത നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ആരോപിച്ചു.
എട്ടു മണിക്കൂർ ജോലിക്കും എട്ടു മണിക്കൂർ വിശ്രമത്തിനും എട്ടു മണിക്കൂർ വിനോദത്തിനുമായി സമരം ചെയ്തു ജീവൻ നൽകിയ ചിക്കാഗോ - ഹെയ്മാർക്കറ്റ് സമരത്തെ അനുസ്മരിക്കുന്ന തൊഴിലാളി സംഘടനകൾ തൊഴിൽ സംരക്ഷണ സമരത്തിനായി മുന്നിട്ടിറങ്ങേണ്ട സമയമായെന്ന് രവീന്ദ്രൻ ഓർമിപ്പിച്ചു. മേയ്ദിന പ്രമേയം കുമ്മിൾ സുധീർ അവതരിപ്പിച്ചു. കേരളം നടപ്പാക്കിയ തൊഴിലാളി ക്ഷേമപദ്ധതികൾ രാജ്യത്തിനാകെ മാതൃകയാണെന്നും ജാതിയുടേയും മതത്തിേൻറയും പേരിൽ തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതിനെതിരെ ഏവരും ജാഗ്രത പാലിക്കണമെന്നും സുധീർ പറഞ്ഞു.
വിക്രമലാൽ, പൂക്കോയ തങ്ങൾ, കലാം, ഷാജു പത്തനാപുരം എന്നിവർ സംസാരിച്ചു. ബാബുജി സ്വാഗതം പറഞ്ഞു. നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗം ഇടതുപക്ഷ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ ജനങ്ങളോടും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.