റിയാദ്: കോവിഡ് വാക്സിനുകൾ ഉപയോഗത്തിന് സജ്ജമായാൽ അത് സൗദി അറേബ്യയിലെത്തുേമ്പാൾ സ്വീകരിക്കാനും സൂക്ഷിക്കാനും റിയാദ് വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോഡൽ കാർഗോ വില്ലേജിലെ സാൽ കാർഗോ ടെർമിനലിൽ മെഡിക്കൽ വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്. ഇതിെൻറ ഉദ്ഘാടനം ഗതാഗത മന്ത്രി എൻജി. സ്വാലിഹ് അൽജാസിർ നിർവഹിച്ചു. കോവിഡ് വാക്സിനുകൾ കൈമാറാൻ കഴിയുന്ന സൗകര്യങ്ങളാണ് കാർഗോ ടെർമിനലിൽ ഒരുക്കിയിരിക്കുന്നത്.
കാർഗോ ടെർമിനലിലെ ഫ്രീസിങ് സോണിൽ ദിവസവും 150 ട്രക്കുകളെ സ്വീകരിക്കാൻ സൗകര്യമുണ്ട്. ഫ്രീസിങ് സോണിെൻറ വിസ്തീർണം മുമ്പത്തെക്കാൾ മൂന്നിരട്ടിയാക്കിയിട്ടുണ്ട്. കയറ്റുമതിക്കും ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ വസ്തുക്കൾ സൂക്ഷിക്കാനുമായി ഫ്രീസിങ് സംവിധാനമുള്ള 13 വെയർഹൗസുകളുണ്ട്.ഒരോന്നിലും മെഡിക്കൽ വസ്തുക്കൾക്ക് അനുയോജ്യമായ താപനില നിലനിർത്താൻ ശേഷിയുള്ളതാണ്. ഉദ്ഘാടന ശേഷം മന്ത്രി ഇ-ബിസിനസ് കയറ്റുമതിക്കായുള്ള സൗകര്യങ്ങൾ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.