ജുബൈൽ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർഗലയം കലാമത്സരങ്ങൾ സമാപിച്ചു. ഏഴ് മദ്റസകളിൽനിന്ന് ആറു വിഭാഗങ്ങളിലായി 20ൽ പരം ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. ഗ്രാൻഡ് ഫിനാലെയിൽ മദ്റസ വിഭാഗത്തിൽ ദമ്മാം തർബിയ്യതുൽ ഇസ്ലാം മദ്റസയും ജനറൽ വിഭാഗത്തിൽ അൽഖോബാർ സെൻട്രലും ജേതാക്കളായി. തുഖ്ബ ഖുവ്വത്തുൽ ഇസ്ലാം മദ്റസ, ദമ്മാം സെൻട്രൽ എന്നിവർക്കാണ് രണ്ടാം സ്ഥാനം. ഹംസ ഫൈസി ഖത്വീഫ് പതാകയുയർത്തി. എസ്.ഐ.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ഉദ്ഘാടനം ചെയ്തു.
ഫവാസ് ഹുദവി അധ്യക്ഷത വഹിച്ചു. പൂക്കോയ തങ്ങൾ തുഖ്ബ പ്രാർഥന നടത്തി. ബഷീർ ബാഖവി സ്വാഗതവും അഷ്റഫ് അശ്റഫി നന്ദിയും പറഞ്ഞു. സമാപന സംഗമം നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് റാഫി ഹുദവി അധ്യക്ഷത വഹിച്ചു. സകരിയ്യ ഫൈസി ദമ്മാം മുഖ്യ പ്രഭാഷണം നടത്തി. സുലൈമാൻ ഖാസിമി ജുബൈൽ പ്രാർഥന നിർവഹിച്ചു. ഇബ്രാഹിം ഓമശ്ശേരി സമ്മാനം വിതരണം ചെയ്തു. ഭാരവാഹികൾക്കുള്ള സ്വീകരണത്തിന് ട്രഷറർ ഖാസി മുഹമ്മദ് നേതൃത്വം നൽകി. മാഹിൻ വിഴിഞ്ഞം സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.