ശ്രീ​ശാ​ന്ത്

ക്രി​ക്ക​റ്റ്​ താ​രം ശ്രീ​ശാ​ന്ത്​ ഇ​ന്നെ​ത്തും

റി​യാ​ദ്: സു​വൈ​ദി പാ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ ദി​ന​ങ്ങ​ൾ​ക്ക് ചൂ​ട് പ​ക​രാ​ൻ പ്ര​ശ​സ്​​ത ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത് എ​ത്തും. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ സു​വൈ​ദി പാ​ർ​ക്കി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ ശ്രീ​ശാ​ന്ത് ആ​രാ​ധ​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പ്ര​വൃ​ത്തി ദി​വ​സം ആ​ണെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ശ്രീ​ശാ​ന്തി​നെ കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ ഏ​റെ എ​ത്തു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വൈ​കി​ട്ട് നാ​ല്​ മു​ത​ൽ വേ​ദി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​തു​ട​ങ്ങും.

ട്രാ​ഫി​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും വേ​ദി ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നും മി​ക​ച്ച ഒ​രു​ക്ക​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും വൈ​കി​യെ​ത്തു​മ്പോ​ൾ പാ​ർ​ക്കി​ങ്ങി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വെ​പ്പ​ടു​ന്നു​ണ്ട്. റി​യാ​ദി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ നി​ന്നു​മെ​ല്ലാം ശ്രീ​ശാ​ന്തി​നെ കാ​ണാ​ൻ ആ​ളു​ക​ളെ​ത്തും. വി​വി​ധ ക്രി​ക്ക​റ്റ് ക്ല​ബു​ക​ളി​ൽ നി​ന്നും ആ​രാ​ധ​ക​ർ താ​ര​ത്തെ കാ​ണാ​നെ​ത്തും. സൗ​ദി അ​റേ​ബ്യ​യി​ലെ മ​ല​യാ​ളി​ക​ളോ​ടും ക്രി​ക്ക​റ്റ് ആ​രാ​ധ​രോ​ടും ശ്രീ​ശാ​ന്തി​നെ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്ന് കേ​ൾ​ക്കാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ആ​സ്വാ​ദ​ക​ർ. 

Tags:    
News Summary - Cricket star Sreesanth will arrive on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.