റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല സംസ്‌കൃതി നടത്തിയ സി.എച്ച്. സ്മാരക പ്രസംഗ മത്സരത്തിൽ ജാഫർ ഹുദവി മുണ്ടംപറമ്പിന് ഒന്നാം സ്ഥാനം ലഭിച്ചു. 'ന്യൂനപക്ഷ രാഷ്ട്രീയത്തിെൻറ പ്രായോഗികതയും സി.എച്ചും' എന്ന വിഷയത്തിലാണ് മത്സരം നടന്നത്. നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി ചെയർമാൻ അഷ്‌റഫ് കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ സെക്രേട്ടറിയറ്റ് അംഗം എസ്.വി. അർഷുൽ അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ജനാധിപത്യ ബോധം പകരുകയും അവരെ രാഷ്ട്രീയവത്കരിക്കുകയും ചെയ്ത നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സെക്രേട്ടറിയറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, സത്താർ താമരത്ത്, ശരീഫ് അരീക്കോട്, ഹമീദ് ക്ലാരി, മുനീർ വാഴക്കാട്, കുഞ്ഞിപ്പ തവനൂർ, അലവിക്കുട്ടി ഒളവട്ടൂർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ വാഹിദ് കൊടക്കാട് രണ്ടാം സ്ഥാനവും ഹാരിസ് അമ്മിനിക്കാട് മൂന്നാം സ്ഥാനവും നേടി. സുറൂർ പട്ടാമ്പി, മുഹമ്മദ് കോയ വാഫി വയനാട്, ഷാഫി കരുവാരക്കുണ്ട് എന്നിവർ മത്സരത്തിെൻറ വിധികർത്താക്കളായിരുന്നു.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരം നൽകി. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നടത്തി. സംസ്‌കൃതി കൺവീനർ ഷാഫി ചിറ്റത്തുപാറ സ്വാഗതവും ഷൗക്കത്ത് കടമ്പോട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.