???????? ?????? ??????????? ?????????????????

ജിദ്ദയിൽ ഇന്ന് വൈകീട്ട്​ മൂന്ന്​ മുതൽ നിരോധനാജ്ഞ

ജിദ്ദ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതി​​​െൻറ ഭാഗമായി ജിദ്ദ നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറ ാഴ്​ച മുതൽ നഗരത്തിലെ കർഫ്യു സമയം വൈകുന്നേരം മൂന്നു മുതൽ രാവിലെ ആറ് വരെ 15 മണിക്കൂർ ആയിരിക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ചു ജിദ്ദ ഭൂപരിധിയിൽ പ്രവേശിക്കുന്നതും പു​റത്തേക്ക്​ പോകുന്നതും വിലക്കിയിട്ടുണ്ട്.

രാജ്യമാകെ നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ കാലാവധി തീരുന്നത് വരെ പുതിയ സമയം നിലനിൽക്കും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണം, മെഡിക്കൽ തുടങ്ങിയ അടിയന്തിര സർവിസുകളെ കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മക്ക, മദീന, റിയാദ് നഗരങ്ങളിലും വൈകുന്നേരം മൂന്ന് മുതലുള്ള കർഫ്യു നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. മറ്റു നഗരങ്ങളിൽ വൈകുന്നേരം ഏഴ് മുതൽ രാവിലെ ആറ് വരെ എന്ന 11 മണിക്കൂർ കർഫ്യു തുടരും.

Tags:    
News Summary - curfew in jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.