ത്വാഇഫ്: ഹൃദയാഘാതത്തെത്തുടർന്ന് ത്വാഇഫ് ലിയയിൽ മരിച്ച ഉത്തർപ്രദേശ് ധനേപൂർ സ്വദേശി മുഹമ്മദ് ഖലീലിെൻറ (55) മൃതദേഹം ഇബ്രാഹീം ജുഫാലി മഖ്ബറയിൽ ഖബറടക്കി. 25 വർഷത്തോളമായി ലിയയിൽ ലേഡീസ് ടൈലറായി ജോലിചെയ്യുകയായിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ത്വാഇഫിലുള്ള മകൻ തൻവീർ അൻസാരിയടക്കം രണ്ട് ആൺകുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയും ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറുമായ നാലകത്ത് മുഹമ്മദ് സാലിഹ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. വൻ ജനാവലി മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.